Uncategorized

പാചകവാതകത്തിന്റെ വില വര്‍ദ്ധിച്ചു

“Manju”

രാജ്യത്ത് ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന്റെ വിലയില്‍ വര്‍ദ്ധനവ്. ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. ഇതോടെ, കൊച്ചിയില്‍ സിലിണ്ടറിന്റെ വില 1,110 രൂപയായി ഉയര്‍ന്നു. മുന്‍പ് 1,060 രൂപയായിരുന്നു വില. മറ്റു ജില്ലകളില്‍ നേരിയ വില വ്യത്യാസം ഉണ്ടാകുന്നതാണ്. അതേസമയം, വാണിജ്യ സിലിണ്ടറിന് 351 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ, വാണിജ്യ സിലിണ്ടറിന്റെ വില 1,773 രൂപയായി. പുതുക്കിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തിലാകും.

ഇതിനു മുന്‍പ് ഗാര്‍ഹിക സിലിണ്ടറിന്റെ വില 2022 ജൂലൈയിലാണ് വര്‍ദ്ധിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ 2 തവണയായി 54 രൂപയോളം വര്‍ദ്ധിപ്പിച്ചിരുന്നു. ദീര്‍ഘനാളത്തെ ഇടവേളക്കുശേഷമാണ് വാണിജ്യ സിലിണ്ടറിന്റെ വില വര്‍ദ്ധിപ്പിക്കുന്നത്. തുടര്‍ച്ചയായി ഏഴ് തവണ വില കുറഞ്ഞതിനു ശേഷമാണ് ഇത്തവണ 351 രൂപ ഒറ്റയടിക്ക് കൂട്ടിയത്. 2022 ജൂണ്‍ മുതല്‍ വാണിജ്യ സിലിണ്ടറിന് 475.50 രൂപയോളം കുറഞ്ഞിരുന്നു.

 

Related Articles

Back to top button