KannurKeralaLatest

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

“Manju”

ഹർഷദ്ലാൽ തലശ്ശേരി

പെരിങ്ങോം ഗവ. കോളേജില്‍ 2020-21 അധ്യയന വര്‍ഷത്തേക്ക് ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, മാത്തമാറ്റിക്സ്, ജേര്‍ണലിസം എന്നീ വിഷയങ്ങളിലേക്ക് ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ടവര്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ ഇന്റര്‍വ്യൂവിന് ഹാജരാകണം.

ജൂണ്‍ 29 ന് രാവിലെ 11 മണിക്ക് സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങളുടെയും 30 ന് രാവിലെ 11 മണിക്ക് ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, ജേര്‍ണലിസം വിഷയങ്ങളുടെ ഇന്റര്‍വ്യൂ നടക്കും. കോവിഡ്-19 പശ്ചാത്തലത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിച്ചായിരിക്കണം ഉദ്യോഗാര്‍ഥികള്‍ അഭിമുഖത്തിന് ഹാജരാകേണ്ടത്. ഫോണ്‍: 04985 237340, ഇമെയില്‍: [email protected].

 

Related Articles

Back to top button