IndiaInternationalKeralaLatestSports

സൂപ്പർതാരം ലയണൽ മെസി സ്‌പാനിഷ് ക്ലബായ ബാഴ്‌സലോണയിൽ തുടരും

“Manju”

 

അനിശ്ചിതത്വങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരാമം. സൂപ്പർതാരം ലയണൽ മെസി സ്‌പാനിഷ് ക്ലബായ ബാഴ്‌സലോണയിൽ തുടരും. ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചുള്ള വീഡിയോ താരം ഉടൻ പുറത്തുവിടും. മെസി ബാഴ്‌സ വിടുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

അനിശ്ചിതത്വങ്ങൾക്കൊടുവിൽ ലയണൽ മെസി ബാഴ്സലോണയിൽ തുടരുമെന്ന് ഏറെക്കുറെ ഉറപ്പായി. 2021വരെയുള്ള കരാർ ലംഘിച്ച് നിയമനടപടി നേരിടാൻ തയ്യാറല്ലാത്തതിനാലാണ് ബാഴ്സയിൽ തുടരാൻ താരം തീരുമാനിച്ചത്. ക്ലബ് അധികൃതരുമായി ചർച്ചയ്ക്ക് തയ്യാറാകാതിരുന്ന മെസി, പിതാവിന്‍റെ അനുരഞ്ജനനീക്കത്തെ തുടർന്നാണ് വഴങ്ങിയത്.

ബാഴ്സലോണയുമൊത്തുള്ള മെസിയുടെ കരാർ 2021 ജൂൺ 30 വരെയുണ്ട്. അർജന്റീന താരം തന്റെ പ്രൊഫഷണൽ കരിയറിലെ മുഴുവൻ സമയവും ചെലവിട്ട ക്ലബാണ് ബാഴ്സലോണ. അങ്ങനെയിരിക്കെയാണ് ക്ലബ് നേതൃത്വവുമായി മെസി ഉടക്കിയത്. ഇതോടെ താരം ക്ലബ് വിടുമെന്ന അഭ്യൂഹം ശക്തമായിരുന്നു. അതിനിടെ മെസിയെ സ്വന്തമാക്കാൻ മറ്റ് ചില ക്ലബുകൾ രംഗത്തെത്തുകയും ചെയ്തിരുന്നു.

Related Articles

Back to top button