IndiaLatest

രാമക്ഷേത്ര നിര്‍മാണം: കേരളത്തില്‍ നിന്ന് 13 കോടി

“Manju”

അയോധ്യ രാമക്ഷേത്ര നിര്‍മാണം: കേരളത്തില്‍ നിന്ന് 13 കോടി രൂപ സംഭാവന ലഭിച്ചു  | Ram Mandir

ശ്രീജ.എസ്

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായി കേരളത്തില്‍ നിന്ന് പതിമൂന്ന് കോടി രൂപ സംഭാവന ലഭിച്ചതായി ശ്രീരാം ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായ്. രാജ്യത്ത് നിന്ന് ആകെ ലഭിച്ച സംഭാവന 2500 കോടി രൂപയാണ്. ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചത് രാജസ്ഥാനില്‍ നിന്നാണെന്നും ചമ്പത്ത് റായ് അറിയിച്ചു.

അതേസമയം വീടുകയറിയുള്ള ധനശേഖരണം ഇതോടെ നിര്‍ത്തിയതായി അദ്ദേഹം അറിയിച്ചു. ഇനി വെബ്‌സൈറ്റ്​ വഴിയായിരിക്കും ഫണ്ട്​ പിരിവ്​. മൂന്നുവര്‍ഷത്തിനകം ക്ഷേത്രനിര്‍മാണം പുര്‍ത്തിയാകും. സമീപമുള്ള സ്​ഥലം വാങ്ങുന്നതിനുള്ള ചര്‍ച്ച നടക്കുന്നതായും ചമ്പത്​ റായ്​ വ്യക്തമാക്കി.

 

Related Articles

Back to top button