IndiaKeralaLatest

പബ്ജിയ്ക്ക് പകരം ഇന്ത്യയുടെ ഫൌജി

“Manju”

പബ്ജിക്ക് പകരം 'ഫൗജി'; പുതിയ ഗെയിമിംഗ് ആപ്ലിക്കേഷനുമായി അക്ഷയ് കുമാര്‍

പബ്ജിയ്ക്ക് പകരം ഇന്ത്യയുടെ ഫൌജി

സിന്ധുമോള്‍ ആര്‍.

പബ്ജിക്ക് പകരമായി ഇന്ത്യയുടെ സ്വന്തം വിഡിയോ ​ഗെയിം വരുന്നു. ഫൗജി എന്ന് പേരിട്ടിരിക്കുന്ന ​ഗെയിം ബോളിവുഡ് നടന്‍ അക്ഷയ് കുമാറാണ് പ്രഖ്യാപിച്ചത്. ഫിയര്‍ലെസ് ആന്‍ഡ് യുണൈറ്റഡ്- ഗാര്‍ഡ്സ് എന്നാണ് ഫൗ-ജിയുടെ മുഴുവന്‍ പേര്. 118 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിനു പിന്നാലെയാണ് പബ്ജിക്ക് പകരം നില്‍ക്കാനാകുന്ന ഗെയിമുമായി ഇന്ത്യന്‍ കമ്ബനി രംഗത്തുവന്നിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ അത്മനിര്‍ഭര്‍ ഭാരത് പദ്ധതിക്കു പിന്തുണ നല്‍കുന്നതാണ് ഫൗജി എന്നാണ് അക്ഷയ്കുമാര്‍ പറഞ്ഞത്. ​ഗെയിം കളിക്കുന്നവര്‍ക്ക് സൈനികരുടെ ത്യാ​ഗത്തിന്റെ മൂല്യം മനസിലാക്കിക്കൊടുക്കുമെന്നും ഗെയിമിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ 20 ശതമാനം ഭാരത് കി വീര്‍ ട്രസ്റ്റിന് സംഭാവന ചെയ്യുമെന്നും താരം ട്വീറ്റില്‍ കുറിച്ചു. തോക്കേന്തി നില്‍ക്കുന്ന ഇന്ത്യന്‍ പട്ടാളത്തിന്റെ ചിത്രത്തോടൊപ്പമാണ് ഫൗജി അവതരിപ്പിച്ചത്.

ബാംഗളൂരു ആസ്ഥാനമായ എന്‍‌കോര്‍ ഗെയിംസ് വികസിപ്പിച്ച മള്‍ട്ടി-പ്ലേയര്‍ ആക്ഷന്‍ ഗെയിം ഫൈ-ജി ഉടന്‍ തന്നെ രാജ്യത്ത് ലഭ്യമാകും. ഇന്ത്യന്‍ പ്രതിരോധ സേന നേരിടുന്ന സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണ് മള്‍ട്ടി പ്ലെയര്‍ ഗെയിം നിര്‍മിച്ചിരിക്കുന്നത്.

ഗാല്‍വാന്‍ വാലിയുടെ പശ്ചാത്തലത്തിലുള്ള ഗെയിം ഒക്ടോബര്‍ അവസാനത്തോടെ പുറത്തിറങ്ങുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫൗ-ജി ഗെയിം ഗൂഗിള്‍ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ലഭ്യമായിരിക്കും.

Related Articles

Back to top button