IndiaLatest

ബെംഗളൂരുവിലെ ഗതാഗത ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാൻ ഇന്ത്യൻ റെയില്‍വേ

“Manju”

രാജ്യത്തെ ഏറ്റവും തിരക്കേറിയ നഗരങ്ങളില്‍ ഒന്നാണ് ബെംഗളൂരു. അതുകൊണ്ടുതന്നെ വലിയ രീതിയിലുള്ള ഗതാഗത തടസ്സങ്ങളും ബെംഗളൂരു അഭിമുഖീകരിക്കുന്നുണ്ട്. പൊതുജനങ്ങള്‍ നേരിടുന്ന ഗതാഗത പ്രശ്നങ്ങള്‍ക്ക് ആശ്വാസവുമായി എത്തുകയാണ് ഇന്ത്യൻ റെയില്‍വേ. ബെംഗളൂരുവിലെ ഗതാഗത ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാൻ സര്‍ക്കുലര്‍ റെയില്‍ എന്ന ആശയമാണ് സൗത്ത് റെയില്‍വേ മുന്നോട്ടുവച്ചിരിക്കുന്നത്. ബെംഗളൂരുവിലും പരിസരങ്ങളിലുമായി 278 കിലോമീറ്റര്‍ നീളുന്ന സര്‍ക്കുലര്‍ റെയിലാണ് നിര്‍മ്മിക്കാൻ പദ്ധതിയിടുന്നത്.

കര്‍ണാടകയിലെ ഹോസ്കോട്ട്, ദേവനഹള്ളി, നാദ്വന്ദ, സോളൂര്‍, മാലൂര്‍, ഹിലാലിഗെ, ദൊഡ്ഡബല്ലാപൂര്‍ തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിച്ചാണ് സര്‍ക്കുലര്‍ റെയില്‍ പാത നിര്‍മ്മിക്കുക. ഈ പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ തിരക്കും ബ്ലോക്കും ഇല്ലാതെ സൗകര്യപ്രദമായ ട്രെയിൻ സേവനങ്ങള്‍ യാത്രക്കാര്‍ക്ക് ലഭിക്കുന്നതാണ്. നിലവില്‍, സേലം ലൈനില്‍ നിന്ന് മൈസൂരു ലൈനിലേക്കും തിരിച്ചും പോകുന്ന ട്രെയിനുകള്‍ തിരക്കേറിയ ബയപ്പനഹള്ളിബെംഗളൂരു, കന്റോണ്‍മെന്റ്ബെംഗളൂരു സിറ്റി സെക്ഷനിലൂടെയാണ് കടന്നുപോകുന്നത്. ഇതോടെ, എക്സ്പ്രസ്സ് ട്രെയിനുകള്‍ അടക്കമുള്ളവ മണിക്കൂറുകള്‍ വൈകിയോടുന്ന സാഹചര്യമാണ് ഉള്ളത്. ഇതിന് പരിഹാരമെന്ന നിലയിലാണ് പുതിയ സര്‍ക്കുലര്‍ റെയില്‍ പാത നിര്‍മ്മിക്കുക.

Related Articles

Back to top button