IndiaLatest

സെപ്റ്റംബർ 21 മുതൽ സ്കൂളുകൾ തുറക്കും; മാർഗരേഖ പുറത്തിറക്കി ആരോഗ്യമന്ത്രാലയം

“Manju”

ന്യൂഡൽഹി• സെപ്റ്റംബർ 21 മുതൽ രാജ്യത്തെ സ്കൂളുകൾ തുറക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. ഇതു സംബന്ധിച്ച മാർഗരേഖ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കി. അൺലോക് നാലിന്റെ ഭാഗമായാണ് സ്കൂളുകൾ തുറന്നു പ്രവർത്തിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുക്കുന്നത്. ഒൻപത് മുതൽ 12 വരെയുള്ള ക്ലാസുകൾ കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളിലുള്ള സ്കൂളുകളിൽ മാത്രമാകും പ്രവർത്തനം ആരംഭിക്കുക.

മാസ്ക് ഉപയോഗിക്കണം, വിദ്യാർഥികൾ തമ്മിൽ ആറ് അടി അകലം പാലിക്കണം, സാനിറ്റൈസർ ഉപയോഗിക്കണം, കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം, ആരോഗ്യ സേതു ആപ് ഡൗൺലോഡ് ചെയ്യണം, പൊതുസ്ഥലത്ത് തുപ്പരുത് തുടങ്ങിയ നിർദേശങ്ങളാണ് പുറത്തിറക്കിയത്.

അതേസമയം കോവിഡ് മഹാമാരിയെ തുടർന്ന് ആരംഭിച്ച ഓൺലൈൻ, വിദൂര വിദ്യാഭ്യാസം തുടരുമെന്നും അതിനെ എല്ലാവരും പ്രോത്സാഹിപ്പിക്കണമെന്നും മാർഗരേഖയിൽ പറയുന്നു.

Related Articles

Back to top button