KeralaLatestThiruvananthapuram

പ്രവേശന പരീക്ഷകള്‍ക്കായി കേരളത്തില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ്

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: നാളെ നടക്കുന്ന നാഷണല്‍ ഡിഫന്‍സ് അക്കാഡമി, നേവല്‍ അക്കാഡമി 2020, പ്രവേശന പരീക്ഷകള്‍ക്കും ഡല്‍ഹി യൂണിവേഴ്സിറ്റി പിജി പരീക്ഷക്കും കേരളത്തിലെ സെന്ററുകളായ എറണാകുളത്തും, തിരുവനന്തപുരത്തും എത്തേണ്ട പരീക്ഷാര്‍ത്ഥികള്‍ക്ക് കോവിഡ്-19 പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ദക്ഷിണ റെയില്‍വേ രണ്ട് അണ്‍ റിസര്‍വ്ഡ് ട്രെയിന്‍ സര്‍വീസ് നടത്തുന്നു.
കാസര്‍കോട് നിന്ന് ഇന്ന് വൈകിട്ട് 6.30ന് പുറപ്പെടുന്ന ആദ്യ ട്രെയിന്‍ നാളെ രാവിലെ 05.25 തിരുവനന്തപുരത്ത് എത്തും ഇതിന് കണ്ണൂര്‍, കോഴിക്കോട്, തീരുര്‍, ഷൊര്‍ണുര്‍, തൃശൂര്‍, ആലുവ, എറണാകുളം, ആലപ്പുഴ, കായംകുളം, കൊല്ലം സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടായിരിക്കുന്നതാണ്. രണ്ടാമത്തെ ട്രെയിന്‍ കാസര്‍കോട് നിന്ന് രാത്രി 09.30ന് പുറപ്പെട്ട് നാളെ രാവിലെ 04.00ന് എറണാകുളം ജംഗ്ഷനില്‍ എത്തും ഇത് കണ്ണൂര്‍, കോഴിക്കോട്, തീരുര്‍, ഷൊര്‍ണുര്‍, തൃശൂര്‍, ആലുവ സ്റ്റേഷനില്‍ നിര്‍ത്തുന്നതാണ്. നാളെ രാത്രി 09.00ന് തിരുവനന്തപുരത്തു നിന്നും രാത്രി 11.35ന് എറണാകുളത്ത് നിന്നും തിരിച്ച്‌ ഇതേ സ്റ്റോപ്പുകളോടെ രണ്ട് ട്രെയിനുകള്‍ കാസര്‍കോടേക്കും സര്‍വീസ് നടത്തുന്നതാണ്.

Related Articles

Back to top button