KasaragodKeralaLatest

സാമ്പത്തിക തട്ടിപ്പ്; കമറുദ്ദീൻ എംഎൽഎയുടെ വീട്ടിൽ പൊലീസ് പരിശോധന

“Manju”

സാമ്പത്തിക തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എംഎൽഎ എം സി കമറുദ്ദീന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. രാവിലെ ചന്തേര സി.ഐയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അതേസമയം കമറുദ്ദീനെതിരായ കേസുകൾ സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് കൈമാറി ഉടൻ ഉത്തരവിറങ്ങും.

രാവിലെ 10 മണിയോടെയാണ് എം സി കമറുദ്ദീന്റെ തൃക്കരിപ്പൂർ എടച്ചാക്കൈയിലെ വീട്ടിൽ ചന്തേര സി.ഐയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ഈ സമയം എംഎൽഎ വീട്ടിൽ ഉണ്ടായിരുന്നില്ല.പരിശോധനയിൽ രേഖകളും കണ്ടെത്തിയില്ല. എന്നാൽ ജ്വല്ലറി മാനേജിംഗ് ഡയറക്ടറായ ടി.കെ പൂക്കോയ തങ്ങളുടെ വീട്ടിൽ പൊലീസ് ഒരു മണിക്കൂറോളം പരിശോധന നടത്തി. തങ്ങൾ സ്ഥലത്തുണ്ടായിരുന്നില്ലെങ്കിലും വീട്ടിൽ നിന്ന് ചില രേഖകൾ പൊലീസ് പിടിച്ചെടുത്തു.

ചന്തേര പൊലീസിൽ രജിസ്റ്റർ ചെയ്ത 12 കേസുകളിൽ 7 കേസുകളാണ് നിലവിൽ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. ബാക്കിയുള്ള 5 കേസുകളിലാണ് പൊലീസ് അന്വേഷണം. പ്രാഥമിക പരിശോധന നടത്തി മുഴുവൻ കേസുകളും ക്രൈംബ്രാഞ്ചിന് കൈമാറും.

പരാധികളുടെ എണ്ണവും തട്ടിപ്പിന്റെ വ്യാപ്തിയും വർധിച്ചതോടെയാണ് ജില്ലാ ക്രൈംബ്രാഞ്ചിൽ നിന്ന് സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറുന്നത്. അഞ്ച് കോടി രൂപയ്ക്ക് മുകളിലെ കേസുകൾ അന്വേഷിക്കുന്നതിലുള്ള സാങ്കേതിക തടസം മുന്നിൽ കണ്ടാണ് ഈ തീരുമാനം. ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ ഇറങ്ങും.

Related Articles

Back to top button