IndiaLatest

തീയേറ്ററുകളില്‍ മുഴുവന്‍ ആളുകള്‍ക്കും പ്രവേശനാനുമതി

“Manju”

ഡല്‍ഹി: ഡല്‍ഹിലെ തീയേറ്ററുകളില്‍ മുഴുവന്‍ ആളുകള്‍ക്കും പ്രവേശനാനുമതി നല്‍കി ദുരന്തനിവാരണ അതോറിറ്റി(ഡിഡിഎംഎ). ഇതിന് പുറമെ വിവാഹങ്ങളിലും മരണാനന്തര ചടങ്ങുകളിലും 200 പേര്‍ക്ക് പങ്കെടുക്കാമെന്നും അധികൃതര്‍ അറിയിച്ചു.

പുതുക്കിയ കൊറോണ മാര്‍ഗനിര്‍ദ്ദേശങ്ങളെ കുറിച്ചുള്ള വിശദായ അറിയിപ്പ് വരും ദിവസങ്ങളില്‍ പുറത്തുവിടും. കൂടാതെ ഒക്ടോബര്‍ 31ലെയും നവംബര്‍ ഒന്നിലെയും സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്നും ഡിഡിഎംഎ വ്യക്തമാക്കി. വരും ദിവസങ്ങളില്‍ രോഗ വ്യാപനത്തിന്റെ തോത് വര്‍ദ്ധിക്കുകയാണെങ്കില്‍ ഇളവുകളില്‍ മാറ്റം വരുത്തുമെന്നും ഡിഡിഎംഎ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button