InternationalLatestSports

യുഎസ് ഓപ്പണ്‍ 2020: സെറീന വില്യംസ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു

“Manju”

ശ്രീജ.എസ്

യുഎസ് ഓപ്പണ്‍ 2020 ഇന്നലെ നടന്ന മത്സരത്തില്‍ സെറീന വില്യംസ് ഗ്രീസിലെ മരിയ സക്കരിയെ തോല്‍പ്പിച്ചു. ജയത്തോടെ അവര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. 6-3, 6-7 (6) 6-3 എന്ന സ്കോറിനാണ് സെറീന വില്യംസ് യുഎസ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നത്.

23 തവണ ഗ്രാന്‍ഡ്സ്ലാം നേടിയ താരം മികച്ച പ്രകടനമാണ് ഇത്തവണ നടത്തുന്നത്. ഇതോടെ 53 ആം ഗ്രാന്‍സ്ലാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ആണ് ഇന്നലെ താരം എത്തിയത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് താരം വിജയം സ്വന്തമാക്കിയത്. ആര്‍തര്‍ ആഷെ സ്റ്റേഡിയത്തില്‍ മൈതാനത്ത് താരം ഇന്നലെ തന്റെ നൂറാം വിജയം ആണ് നേടിയത്.

Related Articles

Back to top button