KeralaLatest

പാമ്പു പിടുത്തം: ആദ്യഘട്ട പരിശീലനം പൂര്‍ത്തിയായി

“Manju”

എസ് സേതുനാഥ്

പാമ്പുപിടുത്തതില്‍ പ്രത്യേക മാനദണഢങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും ഏര്‍പ്പെടുത്തി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പരിശീലനപരിപാടിയുടെ ആദ്യഘട്ടം പൂര്‍ത്തിയായി. ആദ്യഘട്ടത്തില്‍ 23 വനിതകളടക്കം 318 വനപാലകരാണ് പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയത്.ഏറെ പാരിസ്ഥിതിക പ്രാധാന്യം അര്‍ഹിക്കുന്നതും വന്യജീവി സംരക്ഷണനിയമത്തിന്റെ പരിധിയില്‍ വരുന്നതുമായ പാമ്പുകളെ മനുഷ്യവാസപ്രദേശങ്ങളില്‍ നിന്ന് പിടികൂടി വനമേഖലകളില്‍ വിട്ടയ്ക്കുന്ന പ്രക്രിയ കൃത്യവും കുറ്റമറ്റകതും ഉത്തരവാദിത്തപരവുമായ ഒന്നാക്കുകയാണ് പരിശീലനപരിപാടിയുടെ ലക്ഷ്യം. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് ഇത്തരത്തില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി പരിശീലനം നല്‍കുന്നത്.പാമ്പുകളുടെ സംരക്ഷണവും ജനങ്ങളുടെ സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് സര്‍പ്പ എന്ന മൊബൈല്‍ ആപ്‌ളിക്കേഷനും ഇതിനോടനുബന്ധിച്ച് പുറത്തിറക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഉടനീളം നടന്ന പരിശീലനപരിപാടികളുടെയും വിജയകരമായി പൂര്‍ത്തിയാക്കിയവരുടെയും വിശദാംശങ്ങള്‍ ക്രോഡീകരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് വനംമന്ത്രി അഡ്വ കെ രാജു പ്രകാശനം ചെയ്തു.
മുഖ്യവനം മേധാവി പി കെ കേശവൻ, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരീന്ദ്രകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പാമ്പുകളെ പിടികൂടി ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പാമ്പു പിടുത്തക്കാര്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതടക്കമുള്ള നടപടികള്‍ സ്വീകരിച്ചതെന്ന് മന്ത്രിയുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ മൂന്നു വര്‍ഷക്കാലത്തിനുള്ളില്‍ 2194 പേര്‍ക്ക് പാമ്പ് കടിയേറ്റിരുന്നു. അതില്‍ 1860പേരെയും രക്ഷിക്കാനായി. ജനവാസമേഖലകളിലെ പാമ്പുകളുടെ സാന്നിധ്യം പലപ്പോഴും ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തുന്നുണ്ട്. പാമ്പുകളാകട്ടെ പാരിസ്ഥിതികസംതുലനാവസഥ നിലനിര്‍ത്തുന്നതില്‍ അതീവ പ്രാധാന്യമുള്ള ജീവികളും. ഈ സാഹതര്യത്തില്‍ ശാസ്ത്രീയമായ ഇടപെടലുകളോടെ അവയെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ നില നിര്‍ത്തുന്ന ശ്രമങ്ങളാണ് ഉണ്ടാവേണ്ടതെന്നും മന്ത്രി പറഞ്ഞു. ആദ്യഘട്ടത്തില്‍ മികച്ച വിജയം കരസ്ഥമാക്കിയ ജീവനക്കാരെ രണ്ടാംഘട്ടത്തില്‍ പരിശീലകരായി ഉപയോഗിക്കുമെന്നും പാമ്പുപിടിക്കാന്‍ താല്‍പര്യമുള്ള 21നും 65 വയസ്സിനുമിടക്കുള്ള പൊതുജനങ്ങള്‍ക്ക് പിരശീലനപരിപാടിയില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കുമെന്നും അദ്ദേഹം അറിയിച്ചു.

വിവിധ ജില്ലകളിലായി 17 സ്ഥലങ്ങളിലാണ് പരിശീലനം സംഘടിപ്പിച്ചത്. പാമ്പുകളുടെ വര്‍ഗ്ഗീകരണം,ആവാസവ്യവസ്ഥ,ആഹാര രീതികള്‍, തിരിച്ചറിയേണ്ടുന്ന വിധം,സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ടുന്ന വിധം, കടിയേറ്റാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളിലായിരുന്നു പരിശീലനം. വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ പ്രതിനിധി ജോസ് ലൂയിസ്,അരിപ്പ വനപരിശീലന കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ മുഹമ്മദ് അന്‍വര്‍,ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സന്ദീപ് ദാസ്, തൃശ്ശൂര്‍ എ സ് ഐ പി യൂണിറ്റിലെ സി റ്റി ജോജു, കാസര്‍ഗോഡ് മഹീന്ദ്ര വൈല്‍ഡ് ലൈഫ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മവീഷ്‌കൂമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം.

Related Articles

Back to top button