KeralaLatest

കനത്ത മഴ; 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂം തുറന്നു

“Manju”

എസ് സേതുനാഥ്

തിരുവനന്തപുരം :കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം നഗരസഭയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂം സജ്ജമാക്കിയതായി മേയർ കെ.ശ്രീകുമാർ അറിയിച്ചു.

അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി
കൺട്രോൾ റൂമിന് പുറമെ 25 അംഗ റാപ്പിഡ് റെസ്പോൺസ് ടീമിനെയും നഗരസഭ സജ്ജമാക്കിയിട്ടുണ്ട്.

നഗരസഭയുടെ ഹെൽത്ത് സർക്കിൾ ഓഫീസുകളിൽ 24 മണിക്കൂറും ജീവനക്കാർ ഉണ്ടാകുമെന്നും മേയർ അറിയിച്ചു.

അടിയന്തര സഹായങ്ങൾക്കായി ബന്ധപ്പെടേണ്ട നഗരസഭയുടെ
കൺട്രോൾ നമ്പറുകൾ:
9496434488
9947143605

Related Articles

Back to top button