InternationalLatest

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് യുഎഇ വേദിയാകും

“Manju”

ശ്രീജ.എസ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് യുഎഇ വേദിയാകും. ഐപിഎല്‍ ഭരണ സമിതി ചെയര്‍മാന്‍ ബ്രിജേഷ് പട്ടേലാണ് ഇക്കാര്യം അറിയിച്ചത്. ടൂര്‍ണമെന്റില്‍ 60 മത്സരങ്ങളാകും ആകെയുണ്ടാകുക.

ടി20 ലോകകപ്പ് മാറ്റിവെക്കുന്ന കാര്യത്തില്‍ ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപിനത്തിനായാണ് ബിസിസിഐ കാത്തിരുന്നതെന്നും അത് വന്ന സാഹചര്യത്തില്‍ ഇനി മറ്റ് കടമ്പകളൊന്നുമില്ലെന്നും യുഎഇയില്‍ ഐപിഎല്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ടെന്നും ബ്രിജേഷ് പട്ടേല്‍ പറഞ്ഞു. ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലായിരിക്കും ഐപിഎല്‍ മത്സരങ്ങള്‍ക്ക് വേദിയാവുക.

ഐപിഎല്‍ മത്സരങ്ങള്‍ മാര്‍ച്ച്‌ 29ന് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍, കോവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ മത്സരം മാറ്റിവെക്കുകയായിരുന്നു.

Related Articles

Back to top button