പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം സ്ഥാപക ഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ 23-ാംമത് നവഒലി ജ്യോതിര്‍ദിനം ആഘോഷങ്ങളുടെ വിളംബര സമ്മേളനം ആരംഭിച്ചു. ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി സ്വാഗതം ആശംസിച്ച യോഗം ആശ്രമം റിസര്‍ച്ച് സോണ്‍ ഓഡിറ്റോറിയത്തില്‍ ആരംഭിച്ചു. സമ്മേളനം ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന് പിള്ള ഉദ്ഘാടനം ചെയ്യും. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വിയുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനത്തില്‍ ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റനും, മന്ത്രിയുമായ ദേശമാന്യ അര്‍ജുന രണതുംഗെ വിശിഷ്ടാതിഥിയായിരിക്കും. രാജ്യസഭ എം.പി. ജെബി മേത്തര്‍, ബി.ജെ.പി. സ്റ്റേറ്റ് സെക്രട്ടറി അഡ്വ.ജെ.ആര്.പത്മകുമാര്‍, കെ.പി.സി.സി.സെക്രട്ടറി അഡ്വ. ബി.ആര്.എം ഷഫീര്‍, ആശ്രമം അഡ്വൈസറി കമ്മിറ്റി അഡ്വൈസറും സിന്ദൂരം ചാരിറ്റീസ് ചെയര്‍മാനുമായ സബിര്‍ തിരുമല എന്നിവര്‍ ആശംസകളര്‍പ്പിക്കും. ആര്‍ട്സ് & കള്‍ച്ചര്‍ ഇന്‍ചാര്‍ജ് സ്വാമി ജനനന്മ ജ്ഞാനതപസ്വി കൃതജ്ഞത രേഖപ്പെടുത്തും.
Related Articles
ചെക്പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി തമിഴ്നാട് ആരോഗ്യവകുപ്പ്
September 14, 2023 3:58 PM
പ്രധാനമന്ത്രിയെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിട്ടിരുന്നതായി ഇ.ഡി
September 24, 2022 10:09 AM
Check Also
Close