InternationalLatest

ഒമാനിൽ കിരീടാവകാശിയെ നിയമിക്കുന്നു.

“Manju”

ഒമാനിൽ കിരീടാവകാശിയുടെ നിയമനത്തിന് ഒപ്പം രാജ്യത്തെ അധികാര കൈമാറ്റത്തിനുള്ള വ്യവസ്ഥകൾകൂടി നിശ്ചയിച്ചുള്ളതാണ് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്  പുറത്തിറങ്ങിയ രാജകീയ ഉത്തരവ്.സുല്‍ത്താന്‍ ഖാബൂസിന്റെ കാലത്ത് ഒമാനില്‍ കിരീടാവകാശി സംവിധാനം ഉണ്ടായിരുന്നില്ല.ഖാബൂസ് എഴുതിവച്ച കത്തിലെ പേര് അടിസ്ഥാനമാക്കിയാണ് സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിനെ ഭരണാധികാരിയായി നിയമിച്ചത്.സുഗമമായ അധികാര കൈമാറ്റത്തിന് പ്രത്യേക സംവിധാനവും പുതിയ അടിസ്ഥാന നിയമത്തിലുണ്ടാകും.മാത്രമല്ല, സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രവര്‍ത്തനത്തിലെ പുരോഗതി സസൂക്ഷ്മം നിരീക്ഷിച്ച് വിലയിരുത്തുന്നതും നിയമത്തിന്റെ ഭാഗമാക്കും.കൗണ്‍സില്‍ ഓഫ് ഒമാന്റെ പങ്ക്, സവിശേഷാധികാരം, പ്രവര്‍ത്തന സംവിധാനം തുടങ്ങിയവ നിര്‍വചിക്കുന്ന പ്രത്യേക നിയമവും കൊണ്ടുവരും.പുതിയ ഉത്തരവ് പ്രകാരം രാജ്യത്തെ പൗരന്മാർക്ക് അടിസ്ഥാന വിദ്യാഭ്യാസം നിർബന്ധമായിരിക്കും. ജനങ്ങൾക്ക് കൂടുതൽ അവകാശവും സ്വാതന്ത്ര്യവും നൽകും.

Related Articles

Back to top button