IndiaKeralaLatestThiruvananthapuram

സ്വര്‍ണ്ണക്കടത്ത് : ഗണ്‍മാന്‍ ജയഘോഷിന്റെ വട്ടിയൂര്‍ക്കാവിലെ വീട്ടില്‍ കസ്റ്റംസ് റെയ്‌ഡ്

“Manju”

സിന്ധുമോള്‍ ആര്‍

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് യുഎഇ കോണ്‍സുലേറ്റിലെ ഗണ്‍മാന്‍ ജയഘോഷിന്റെ വട്ടിയൂര്‍ക്കാവിലെ വീട്ടില്‍ കസ്റ്റംസ് വിഭാഗം റെയ്‌ഡ് നടത്തുന്നു. ഇദ്ദേഹത്തിന്റെ തുമ്പയിലെ കുടുംബ വീട്ടില്‍ നിന്നും ജയഘോഷിനെ കസ്റ്റംസ് സംഘം വട്ടിയൂര്‍ക്കാവിലെത്തിച്ചു. അതിനിടെ സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇന്ന് ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തി.

മഞ്ചേരി സ്വദേശി ഹംസത് അബ്ദു സലാം ആണ് അറസ്റ്റില്‍ ആയത്. കസ്റ്റംസ് അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്. കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കുറ്റകൃത്യ കോടതി പ്രതിയെ ആഗസ്റ്റ് അഞ്ച് വരെ റിമാന്‍ഡ് ചെയ്തു. സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് അനുമതി കിട്ടി. എന്‍ഐഎ കസ്റ്റഡിയിലാണ് പ്രതികളുള്ളത്.

കേസുമായി ബന്ധപ്പെട്ട് കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള ഹംജത് അലി, സംജു, മുഹമ്മദ്‌ അന്‍വര്‍, ജിപ്സല്‍ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജൂലൈ 24 ലേക്ക് മാറ്റി. ഓഗസ്റ്റ് അഞ്ചാം തീയതി വരെ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഈ അപേക്ഷ ഇവരുടെ കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് ലഭിച്ച ശേഷം പരിഗണിക്കും. മുഹമ്മദ്‌ ഷാഫിയുടെ ഫലമാണ് ലഭിക്കാനുള്ളത്.

Related Articles

Back to top button