AlappuzhaKeralaLatest

മാവേലി സ്റ്റോറുകളുടെ നവീകരണത്തിന് 11 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി

“Manju”

ശ്രീജ.എസ്

പിറവം : സംസ്ഥാനത്തെ സപ്ലൈകോയുടെ എറ്റവും വലിയ സൂപ്പര്‍മാര്‍ക്കറ്റാണ് പിറവത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. മാവേലിസ്റ്റോറുകളുടെ നവീകരണത്തിനായി സര്‍ക്കാര്‍ 11 കോടിരൂപ അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സപ്ളൈകോയുടെ ആദ്യ സബര്‍ബന്‍ മാള്‍ പിറവത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക ഷോപ്പിംഗ് സൗകര്യം സാധാരണക്കാര്‍ക്കും ലഭ്യമാക്കുന്നതിനായി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ആരംഭിച്ചതാണ് സബര്‍ബന്‍മാള്‍.

ഭക്ഷ്യവിതരണം കാര്യക്ഷമമാക്കുന്നതിനായി സപ്ലൈകോയില്‍ കാലാനുസൃത മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സില്‍ പറഞ്ഞു. ഇടനിലക്കാരെ ഒഴിവാക്കി ഉത്പാദകരില്‍ നിന്നും ഉപഭോക്താക്കളിലേക്ക് കൂടുതല്‍ സാധനങ്ങള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കാന്‍ സപ്ലൈകോയ്ക്ക് കഴിയണം. ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഗുണം ജനങ്ങള്‍ക്ക് ലഭ്യമായി തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ നാല് വര്‍ഷമായി പൊതുവിപണിയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്തത് ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണെന്നും സിവില്‍ സപ്ലൈസിന്റെ എല്ലാ ഉദ്യമങ്ങള്‍ക്കും സര്‍ക്കാരിന്റെ സജീവ പിന്തുണ ഉണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Related Articles

Back to top button