KeralaLatest

കെ എസ്. ഇ ബി ഓഫീസുകൾക്ക് മുന്നിൽ ധർണ്ണ

“Manju”

കൃഷ്ണകുമാർ സി

വെഞ്ഞാറമൂട്: സംസ്ഥാനത്തുടനീളം ഉപഭോക്താക്കള്‍ക്ക് അടിച്ചു ഏല്‍പ്പിക്കുന്ന ഉയർന്ന വൈദ്യുത ചാര്‍ജ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിവിധ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കെ എസ്. ഇ ബി ഓഫീസുകൾക്ക് മുന്നിൽ ധർണ്ണ നടന്നു. വെഞ്ഞാറമൂട് – നെല്ലനാട് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ വെഞ്ഞാറമൂട് കെ.എസ്.ഇ.ബിയ്ക്ക് മുന്‍വശം നടന്ന പ്രതിഷേധ ധര്‍ണ്ണ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി നായരും, പുല്ലമ്പാറ-തേമ്പാംമൂട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പുല്ലമ്പാറ വില്ലേജ് ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ ഡിസിസി വൈസ് പ്രസിഡന്റ് ഷാനവാസ് ആനക്കുഴിയും, വെമ്പായം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കന്യാകുളങ്ങര കെ എസ് ഇ ബി ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ ഡിസിസി ജനറൽ സെക്രട്ടറി അഡ്വ തേക്കട അനിൽ കുമാറും ഉദ്ഘാടനം ചെയ്തു. വിവിധ ധർണ്ണകളിൽ അഡ്വ. വെഞ്ഞാറമൂട് സുധീർ, മഹേഷ്, ഡി.സനൽ, സുജിത് എസ്.കുറുപ്പ്, ഡോ.സുശീല , എം.എസ്.ഷാജി, കീഴായിക്കോണം അജയൻ , ബിനു എസ്.നായർ , മോഹനൻ നായർ , അഡ്വ. വെമ്പായം അനിൽകുമാർ , കൊഞ്ചിറ റഷീദ്, ബീനാ അജിത്, ചീരാണിക്കര ബാബു , ഇ എ അസീസ്, രമേശൻ നായർ , റിങ്കു പടിപ്പുരയിൽ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button