InternationalLatest

പാക് സ്റ്റേഡിയത്തില്‍ 30,000 പേര്‍ തടിച്ചുകൂടി ; കളി കാണാനല്ല-ജോലി തേടി

“Manju”
ആ 30,000 പേര്‍ പാക് സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയത് കളി കാണാനല്ല; പിന്നെ...
പാക് സ്റ്റേഡിയത്തില്‍ തൊഴിലിനായി തടിച്ചുകൂടിയവര്‍

ഇസ്‍ലാമാബാദ്: മൈക്കില്‍ നിന്നുള്ള അനൗണ്‍സ്മെന്റിന് കാത്തിരിക്കുകയാണ് പാകിസ്‍താനി സ്റ്റേഡിയത്തിലെത്തിയ ആ ജനക്കൂട്ടം. ആ സ്റ്റേഡിയത്തിലെ പിച്ചില്‍ ഒരു അത്‍ലറ്റോ മറ്റ് കളിക്കാരോ പോലും ഇല്ല. ഏതെങ്കിലും ഒരു സ്പോര്‍ട്സ് പരിപാടിയുടെ ഫലം കാത്തിരിക്കുകയല്ല 30,000ത്തോളം വരുന്ന ആ ജനക്കൂട്ടം. പാകിസ്താനിലെ തൊഴിലില്ലായ്മയുടെ ഭീകരതയിലേക്ക് വിരല്‍ ചൂണ്ടുന്ന കാഴ്ചയാണിതെന്ന് പറഞ്ഞാണ് നെറ്റിസണ്‍സ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്നത്.

പാകിസ്താനിലെ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷക്ക് പങ്കെടുക്കാന്‍ എത്തിയതാണ് ആ ജനക്കൂട്ടം. 1667 ഒഴിവുകളാണ് പൊലീസില്‍ ഉള്ളത്. അതിലേക്ക് ചുരുങ്ങിയത് 32,000 പേരാണ് അപേക്ഷ നല്‍കിയിട്ടുള്ളത്. ഡിസംബര്‍ 31നായിരുന്നു പരീക്ഷ. ലോകം മുഴുവന്‍ അനുഭവിക്കുന്ന പ്രധാന പ്രശ്നമായി തൊഴിലില്ലായ്മ മാറിയിരിക്കുകയാണ്. ഇന്നലെയാണ് ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയരുന്ന വാര്‍ത്ത പുറത്ത് വന്നത്. ദേശീയ തലത്തില്‍ തൊഴിലില്ലായ്മ നിരക്ക് 8.3 ശതമാനമായാണ് വര്‍ധിച്ചത്. 16 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയാണിത്.

Related Articles

Back to top button