IndiaInternationalLatest

ഇന്ത്യ- ജപ്പാന്‍ പ്രതിരോധ കരാര്‍ നിലവില്‍ വന്നു

“Manju”

ശ്രീജ.എസ്

ഡല്‍ഹി: ഇന്ത്യ- ജപ്പാന്‍ പ്രതിരോധ കരാര്‍ നിലവില്‍ വന്നു. ഇന്ത്യയുടെ പ്രതിരോധ സെക്രട്ടറി അജയ് കുമാറും ജപ്പാന്റെ സ്ഥാനപതി സുസുകി സാതോഷിയുമാണ് കരാറില്‍ ഒപ്പു വെച്ചത്. ശക്തമായ നാവിക- വ്യോമസേനാ സംവിധാനങ്ങളുള്ള ജപ്പാനുമായി ഒപ്പു വെച്ചിരിക്കുന്ന കരാര്‍ ഇന്ത്യക്ക് പസഫിക് മേഖലയില്‍ ശക്തമായ മുന്‍തൂക്കം നല്‍കുമെന്നാണ് വിലയിരുത്തല്‍.

കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഇന്ത്യയും ജപ്പാനും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ഉയരങ്ങളില്‍ എത്തുമെന്നും ജാപ്പനീസ് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇന്തോ പസഫിക് മേഖലയില്‍ സമാധാനവും സുതാര്യതയും ഉറപ്പ് വരുത്താന്‍ പ്രതിജ്ഞാബദ്ധതയുള്ള രാജ്യങ്ങളാണ് ഇന്ത്യയും ജപ്പാനും. ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരുടെ ആശയമാണ് കരാറിലൂടെ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നതെന്നും ജപ്പാന്‍ വിശദീകരിച്ചു.

Related Articles

Back to top button