IndiaLatest

പ്രശസ്ത പാചക വിദഗ്ധൻ ഇംതിയാസ് ഖുറേഷി അന്തരിച്ചു

“Manju”

ന്യൂഡല്‍ഹി: പ്രശസ്ത ഇന്ത്യൻ പാചക വിദഗ്ധൻ ഇംതിയാസ് ഖുറേഷി (93) അന്തരിച്ചു. സെലിബ്രിറ്റി ഷെഫ് കുനാല്‍ കപൂർ ആണ് ഖുറേഷിയുടെ വിയോഗ വാർത്ത പുറത്തുവിട്ടത്. നവാബുമാരുടെ ഹൃദയം കവർന്ന ലക്നോഅവധ് പാചക പരമ്ബരയിലെ വിദഗ്ധനായിരുന്നു ഖുറേഷി. ദം ബിരിയാണിയിലെ മികവിനും ബുഖാര വിഭവങ്ങള്‍ക്കും പ്രശസ്തനായിരുന്നു. നിരവധി രാഷ്ട്രപതിമാരെയും പ്രധാനമന്ത്രിമാരെയും വിരുന്നൊരുക്കി ഖുറേഷി വിസ്മയിപ്പിച്ചു.

1931ല്‍ ലക്നോവിലെ പാചക വിദഗ്ധരുടെ കുടുംബത്തിലായിരുന്നു ഇംതിയാസ് ഖുറേഷിയുടെ ജനനം. 1979ല്‍ ഐ.ടി.സി ഹോട്ടല്‍ ശൃംഖലയില്‍ ചേർന്നു. ബുഖാരെ പാചക ബ്രാൻഡിലൂടെ ലോക ശ്രദ്ധ ആകർഷിച്ച അദ്ദേഹം ഐ.ടി.സി ഹോട്ടലിന്‍റെ മാസ്റ്റർ ഷെഫ് ആയിരുന്നു. 2016ല്‍ രാജ്യം പത്മശ്രീ പുരസ്കാരം നല്‍കി ആദരിച്ചു. രാജ്യത്ത് പാചകകലയില്‍ ആദ്യ പത്മ പുരസ്കാരം ലഭിച്ച വ്യക്തി കൂടിയാണ് ഖുറേഷി.

Related Articles

Back to top button