KeralaLatest

ആശങ്ക ഒഴിയുന്നു, പമ്പ ഡാമിന്‍റെ ഷട്ടര്‍ അടച്ചു

“Manju”

ശ്രീജ.എസ്

പത്തനംതിട്ട : ശക്തമായ മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന പമ്പ ഡാമിന്‍റെ ഷട്ടര്‍ രാവിലെ അടച്ചു. ജലനിരപ്പ് കുറ‍ഞ്ഞതോടെയാണ് ഷട്ടറുകള്‍ അടച്ചത്. അണക്കെട്ടിലെ ജലനിരപ്പ് 982.80 മീറ്ററായി കുറഞ്ഞു. പമ്പയാറ്റിലും ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. ഇതോടെ പത്തനംതിട്ടയിലെ വെള്ളപ്പൊക്ക ഭീതി കുറയുകയാണ്.

‍ മഴ കുറഞ്ഞതിനാല്‍ ഡാമിലേക്ക് വരുന്ന വെള്ളത്തിന്റെ അളവിലും കുറവു വന്നിട്ടുണ്ടെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ അറിയിച്ചു. പമ്പാ നദിയിലെ ജലനിരപ്പ് ഉയരുന്നതും മണ്ണ് ഇടിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ടും റാന്നി താലൂക്കില്‍ എട്ട് ദുരിതാശ്വാസ ക്യാംപുകളിലായി 99 കുടുംബങ്ങളിലെ 288 പേരെയാണ് മാറ്റി പാര്‍പ്പിച്ചത്.

എന്‍ഡിആര്‍എഫിന്റെ 22 അംഗ ടീം സജ്ജമായി റാന്നിയില്‍ ക്യാംപ് ചെയ്യുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി കോന്നിയില്‍ നിന്ന് എട്ടു കുട്ടവഞ്ചിയും തുഴച്ചിലുകാരും എത്തി. കൊല്ലത്തുനിന്ന് മത്സ്യത്തൊഴിലാളികളും അവരുടെ ബോട്ടുകളും വിന്യസിച്ചിട്ടുണ്ടെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ അറിയിച്ചു.

Related Articles

Back to top button