IdukkiKeralaLatest

136 അടിയോട് അടുത്ത് മുല്ലപ്പെരിയാറിലെ ജലനിരപ്പ്

“Manju”

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി 142 അടിയാണ്. ഇപ്പോഴിതാ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയോട് അടുക്കുകയാണ്. 135.80 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ജലനിരപ്പ് 140 ആയാല്‍ ജാഗ്രതാ നിര്‍ദേശം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ വൈഗ അണക്കെട്ട് പരമാവധി സംഭരണ ശേഷിയോട് അടുത്തതിനാല്‍ നിലവില്‍ തമിഴ്‌നാട് കൂടുതല്‍ വെള്ളം കൊണ്ടുപോകാറില്ല.

സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തികൊണ്ട് വെള്ളമൊഴുക്കേണ്ട സാഹചര്യമുണ്ടായാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പെരിയാറിന്റെ ഇരുകരകളിലുമാടായി താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി കെട്ടിടങ്ങള്‍ കണ്ടെത്തുന്നതിനും കളക്ടര്‍ നിര്‍ദേശം നല്‍കി.

Related Articles

Back to top button