Latest

നെയ്യ് പാചകത്തിന് മാത്രമല്ല ശരീരത്തിനും നല്ലതാണ് ; അറിയാം ഗുണങ്ങള്‍

“Manju”

മിക്ക വീടുകളിലെ അടുക്കളയിലും എല്ലായ്‌പോഴും കണ്ടുവരാറുള്ളൊരു ചേരുവയാണ് നെയ്യ്. അതുപോലെതന്നെ പല തരത്തിലുള്ള പ്രയോജനങ്ങളും നെയ്യിനുണ്ട്. നെയ്യ് കഴിക്കുന്നത് ദഹനപ്രശ്‌നങ്ങളെ വലിയൊരു പരിധി വരെ അകറ്റിനിര്‍ത്താന്‍ സഹായകമാണ്. രാത്രി ഉറങ്ങുന്നതിന് മുമ്പായി ഒരു ഗ്ലാസ് ചൂട് പാലില്‍ ഒന്നോ രണ്ടോ ടീസ്പൂണ്‍ നെയ് ചേര്‍ത്ത് കഴിക്കുന്നത് മലബന്ധം തടയാന്‍ സഹായിക്കുകയും ചെയ്യും. അതുപോലെ മറ്റ് ദഹനപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും നെയ്യ് വളരെ സഹായകരമാണ്.

മൂക്കടപ്പിന് താല്‍ക്കാലികാശ്വാസം ലഭിക്കാന്‍ നെയ്യ് ഉപയോഗിക്കുന്നവരുണ്ട്. ഇളം ചൂടുള്ള നെയ്യ് ഏതാനും തുള്ളികള്‍ മൂക്കില്‍ ഇറ്റിക്കുകയാണ് ഇതിനായി ചെയ്യേണ്ടത്. വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും നെയ്യ് മിതമായ രീതിയില്‍ പതിവായി കഴിക്കാം. കൊഴുപ്പടങ്ങിയ കോശങ്ങളെ ചുരുക്കിക്കളയാന്‍ നെയ്യ് സഹായിക്കുകയും ചെയ്യുന്നു.

Related Articles

Back to top button