LatestThiruvananthapuram

ടി.ടി എടുക്കാനെത്തിയ വിദ്യാര്‍ഥിക്ക് കോവിഡ് വാക്സിന്‍ നല്‍കി; നഴ്സിന് സസ്പെന്‍ഷന്‍

“Manju”

ആര്യനാട്: സര്‍ക്കാര്‍ ആശുപത്രിയില്‍ ടി.ടി കുത്തിവെപ്പ് എടുക്കാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കിയ സംഭവത്തില്‍ അന്വേക്ഷണം ആരംഭിച്ചു.
ആര്യനാട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് രാജിയെയാണ് ജില്ല മെഡിക്കല്‍ ഓഫിസര്‍ സസ്പെന്‍ഡ് ചെയ്തത്. 15 വയസ്സില്‍ എടുക്കേണ്ട കുത്തിവെപ്പെടുക്കാനാണ് രണ്ട് കുട്ടികള്‍ കഴിഞ്ഞ ദിവസം ആര്യനാട് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ കോവിഡ് വാക്സിനേഷന്‍ മാറി നല്‍കുകയായിരുന്നു. ആശുപത്രിജീവനക്കാരുടെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായിട്ടും കുട്ടികളെ റഫര്‍ ചെയ്ത് ചികിത്സ നല്‍കാതെ പറഞ്ഞയച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവം അറിഞ്ഞ് വ്യാഴാഴ്ച രാവിലെ 10 മണിയോടെ ആശുപത്രിയിലെത്തിയ ഡി.എം.ഒ ഡോ. ജോസ് വി ഡിക്രൂസ് വിശദമായി ജീവനക്കാരില്‍ നിന്നു തെളിവെടുത്തു.
തങ്ങള്‍ക്ക് പറ്റിയ വീഴ്ചയാണെന്ന് ജീവനക്കാര്‍ക്ക് സമ്മതിക്കേണ്ടി വന്നു. തുടര്‍ന്നാണ് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിനെ സസ്പെന്‍ഡ് ചെയ്തത്. ജോലിയില്‍ വീഴ്ച വരുത്തി അശ്രദ്ധമായി ഇന്‍ജക്ഷന്‍ മാറി നല്‍കിയതിനാണ് നടപടിയെന്ന് സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. ഡി.എം.ഒ ആര്യനാട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ എത്തി തെളിവെടുത്ത് റിപ്പോര്‍ട്ട് നല്‍കിയതിന് ശേഷമായിരുന്നു നടപടി.
സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നടന്നത് ഗുരുതരമായ വീഴ്ചയാണെന്നും സംഭവത്തില്‍ വിശദമായി അന്വേഷിച്ച്‌ നടപടി സ്വീകരിക്കുമെന്നും ഡി.എം.ഒ ജനപ്രതിനിധികള്‍ക്ക് ഉറപ്പു നല്‍കി. കുത്തിവെപ്പ് എടുക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍  ലംഘിച്ചതാണ് കുട്ടികള്‍ക്ക്തെറ്റായി കോവിഡ് വാക്ലിന്‍ നല്‍കാന്‍ ഇടയാക്കിയത്.

Related Articles

Back to top button