KeralaLatestThiruvananthapuram
കുമ്മനം രാജശേഖരന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഭരണസമിതിയില്‍
സിന്ധുമോൾ. ആർ
തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതിയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായി ബിജെപി നേതാവ് കുമ്മനം രാജശേഖരനെ നാമനിര്‍ദേശം ചെയ്ത് കേന്ദ്രം. ഇതുസംബന്ധിച്ച് ക്ഷേത്രം ഭരണസമിതി ചെയര്‍മാനായ ജില്ലാ ജഡ്ജിയ്ക്ക് കേന്ദ്ര സാംസ്കരിക മന്ത്രാലയം കത്ത് നല്കി. നേരത്തെ നിശ്ചയിച്ചിരുന്ന ഹരികുമാര്‍ നായരെ മാറ്റിയാണ് കുമ്മനം രാജശേഖരനെ നമനിര്‍ദേശം ചെയ്യുന്നതെന്ന് ജില്ലാ ജഡ്ജിയ്ക്കയച്ച കത്തില്‍ സാംസ്കാരിക മന്ത്രാലയം വ്യക്ത്മാക്കിയിട്ടുണ്ട്. ഭരണസമിതിയിലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രതിനിധിയെ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു