KeralaLatestThiruvananthapuram

മലയാള ചിത്രം ബിരിയാണിയിലെ നായികാ കഥാപാത്രം കനി കുസൃതിക്ക് അന്താരാഷ്‌ട്ര അംഗീകാരം.

“Manju”

സിന്ധുമോള്‍ ആര്‍
തീവ്രവാദബന്ധം ആരോപിക്കപ്പെട്ടാല്‍ ഒരു വ്യക്തിയുടെ കുടുംബം നേരിടേണ്ടി വരുന്ന കനല്‍ വഴികളെപ്പറ്റി വ്യത്യസ്ത പ്രമേയം കാഴ്ചവച്ച മലയാള ചിത്രം ബിരിയാണിയിലെ നായികാ കഥാപാത്രം കനി കുസൃതിക്ക് അന്താരാഷ്‌ട്ര അംഗീകാരം. സ്പെയിനിലെ മാഡ്രിഡിലെ കനി കുസൃതിക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്ട്ര പുരസ്ക്കാരം ലഭിച്ചു. അഫ്ഗാനിസ്ഥാന്‍ നടി ലീന അലാമും കസക്കിസ്ഥാന്‍ സിനിമ നിര്‍മ്മാതാവായ ഓള്‍ഗ കലഷേവ എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. സജിന്‍ ബാബു സംവിധാനം ചെയ്ത സിനിമയാണ്. കടല്‍ തീരത്ത് താമസിക്കുന്ന കദീജയുടേയും, ഉമ്മയുടേയും ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങള്‍ കാരണം അവര്‍ക്ക് നാട് വിടേണ്ടി വരുന്നു. അതിന് ശേഷമുള്ള അവരുടെ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. കദീജയായി കനി കുസൃതിയും, ഉമ്മയായി ശൈലജ ജലയും, അഭിനയിക്കുന്നു.
കൂടാതെ സുര്‍ജിത് ഗോപിനാഥ്, അനില്‍ നെടുമങ്ങാട്, ശ്യാം റെജി, തോന്നക്കല്‍ ജയചന്ദ്രന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി വരുന്നു. UAN ഫിലിം ഹൗസിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ രചനയും, സംവിധാനവും, ക്യാമറ കാര്‍ത്തിക് മുത്തുകുമാറും, എഡിറ്റിംഗ് അപ്പു ഭട്ടതിരിയും, മ്യൂസിക് ലിയോ ടോമും, ആര്‍ട്ട് നിതീഷ് ചന്ദ്ര ആചാര്യയും നിര്‍വഹിക്കുന്നു. ഇറ്റലിയിലെ റോമിലെ ഏഷ്യാട്ടിക്ക ഫെസ്റ്റിവലില്‍ വേള്‍ഡ് പ്രീമിയറായി പ്രദര്‍ശിക്കുകയും അവിടെ മികച്ച സിനിമക്കുള്ള നെറ്റ്പാക്ക് അവാര്‍ഡ് നേടുകയും, ബാംഗ്ലൂര്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ , മികച്ച തിരക്കഥക്കുള്ള പത്മരാജന്‍ പുരസ്ക്കാരം, ലോകത്തിലെ ഏറ്റവും മികച്ച 15 ഫിലിം ഫെസ്റ്റിവലില്‍ ഒന്നും, 42-മത് മോസ്കോ ഫിലിം ഫെസ്റ്റിവലില്‍ ബ്രിക്സ് മത്സര വിഭാഗത്തിലെ സെലക്ക്ഷന്‍, അമേരിക്ക,ഫ്രാന്‍സ്, ജര്‍മ്മനി, നേപ്പാള്‍ തുടങ്ങി വിവിധ അന്താരാര്ഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ സെലക്ഷന്‍സ് എന്നിവ നേടിയ ചിത്രമാണ് ബിരിയാണി.

Related Articles

Back to top button