Uncategorized

ഗായിക അനുരാധ പാഡ്വാളിന്റെ മകനും സംഗീതജ്ഞനുമായ ആദിത്യ പാഡ്വാള്‍ അന്തരിച്ചു

“Manju”

ശ്രീജ.എസ്

മുംബൈ: പ്രമുഖ പിന്നണിഗായിക അനുരാധ പഡ്വാളിന്റെ മകനും‍ സംഗീതജ്ഞനുമായ ആദിത്യ പാഡ്വാള്‍ അന്തരിച്ചു. 35 വയസായിരുന്നു. വൃക്കസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുന്നതിനിടെ ഇന്ന് രാവിലെയോടെയായിരുന്നു അന്ത്യം. വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചതാണ് മരണകാരണം.

നല്ലൊരു ഗായകനും സംഗീതജ്ഞനുമായിരുന്നു ആദിത്യ. ശിവസേന സ്ഥാപക നേതാവായ ബാല്‍ താക്കറെയുടെ ജീവിതം ആസ്ഥപദമാക്കിയ ‘താക്കറെ’ എന്ന ചിത്രത്തിനായി ഇദ്ദേഹം ചിട്ടപ്പെടുത്തിയ ഒരു ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ‘സാഹെബ് തു’ എന്ന ആ ഗാനം നിര്‍മ്മിക്കുന്നതിലും ആദിത്യ പങ്കാളിയായി.

Related Articles

Back to top button