KeralaLatest

വൈദ്യുതി ഉത്പാദനം മാര്‍ച്ച്‌ മാസം സര്‍വ്വകാല റെക്കോര്‍ഡില്‍

“Manju”

കൊച്ചി: ഇന്ത്യയിലെ വൈദ്യുതി ഉത്പാദനം മാര്‍ച്ച്‌ മാസത്തില്‍ സര്‍വ്വകാല റെക്കാഡ്. കേന്ദ്ര വൈദ്യുതി അതോറിട്ടിയുടെ കണക്കുകള്‍ പ്രകാരം 123.9 ശതകോടി കിലോവാട്ട് അവര്‍ വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്. വൈദ്യുതോത്പാദനത്തിന്റെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 4.3 ശതമാനം ആണ്. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയില്‍ 84 ശതമാനവും താപവൈദ്യുതിയില്‍ നിന്നാണ്.

മാര്‍ച്ചില്‍ 1.5 ശതമാനം വാര്‍ഷിക വളര്‍ച്ചാനിരക്കാണ് താപവൈദ്യുതി ഉത്പാദനത്തില്‍ ഉണ്ടായത്. ജല, ആണവ വൈദ്യുതി ഉത്പാദനവും കുതിച്ചു കയറി. ജലവൈദ്യുതി ഉത്പാദനം 26.4 ശതമാനം വര്‍ദ്ധിച്ച്‌ 10.6 ശതകോടി കിലോവാട്ടായി. ആണവ വൈദ്യുതി ഉത്പാദനം 37.9 ശതമാനം വര്‍ദ്ധിച്ച്‌ 4.4 ശതകോടി കിലോവാട്ടായി. 2021-22 സെപ്തംബര്‍, ജനുവരി മാസങ്ങള്‍ ഒഴികെ എല്ലാ മാസങ്ങളിലും വൈദ്യുതി ഉത്പാദനം ഉയര്‍ന്ന നിലയിലായിരുന്നു. 2021-22 ല്‍ മൊത്തം ഉത്പാദനം 1,300 ശതകോടി കിലോവാട്ടാണ്. 2020-21ല്‍ 1,200 ശതകോടി കിലോവാട്ട് ആയിരുന്നു മൊത്തം ഉത്പാദനം.

Related Articles

Back to top button