ErnakulamKerala

മന്ത്രി കെ. ടി. ജലീൽ രാജിവെക്കണം : കെപിസിസി ഒബിസി കോൺഗ്രസ്‌ എറണാകുളം

“Manju”

കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിയെ ഇഡി വിളിച്ചു വരുത്തി ചോദ്യം ചെയുന്നത് അതും സ്വർണ്ണം കള്ളക്കടത്തു കേസിൽ… ഇതിൽ ഓരോ കേരളീയനും അപമാനിതർ ആണ്… കേരളത്തെ സ്വപ്ന സ്വർണ്ണ കള്ളക്കടത്തു കേന്ദ്രമാക്കിയ മന്ത്രി KT ജലീൽ രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് കെപിസിസി ഒബിസി കോൺഗ്രസ്‌ എറണാകുളം കച്ചേരിപടി ജംഗ്ഷനിൽ ഗാന്ധി പ്രതിമക്കു മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി ഉദ്ഘാടനം ചെയ്തു ജില്ലാ ചെയർമാൻ വില്യം ആലത്തറ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി. എസ്. സുധീർ, ഒബിസി ജില്ലാ ഭാരവാഹികളായ വി. പി. മോഹൻദാസ്, രാധാകൃഷ്ണൻ പാറപ്പുറം,ജോളി കനകത്ത്, എബി പുല്ലെപടി, നസിർ ചൂർണിക്കര, തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Back to top button