IndiaLatest

ബോളിവുഡ് താരം ആര്യ ബാനര്‍ജി മരിച്ച നിലയില്‍

“Manju”

ബോളിവുഡ് നടി ആര്യ ബാനർജി മരിച്ച നിലയിൽ | Arya banerjee | Malayalam News |  Manorama Online

ശ്രീജ.എസ്

കൊല്‍ക്കത്ത ;ബോളിവുഡ് താരം ആര്യ ബാനര്‍ജി കൊല്‍ക്കത്തയിലെ ഫ്ളാറ്റിനുള്ളില്‍ മരിച്ച നിലയില്‍. രാവിലെ വീട്ടുജോലിക്കാരി ഫ്ളാറ്റില്‍ വന്ന് ബെല്ല് അടിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതോടെയാണ് സംശം ഉദിക്കുന്നത്. തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയും പൊലീസ് വാതില്‍ പൊളിച്ച്‌ അകത്ത് കടക്കുകയും ചെയ്തു. അപ്പോഴാണ് ആര്യയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രശസ്ത സിതാറിസ്റ്റ് നിഖില്‍ ബണ്ഡോപധ്യായയുടെ മകളായ ആര്യ ബാനര്‍ജി ഡേര്‍ട്ടി പിക്ച്ചര്‍, ലൗ സെക്സ് ഓര്‍ ദോഖ തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. ആര്യയുടെ മരണകാരണം വ്യക്തമല്ല. മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

Related Articles

Back to top button