KeralaKottayamLatest

AEO ഓഫീസ്നു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.

“Manju”

ദേവികയോടും,കുടുംബത്തോടും കേരള സർക്കാർ നീതി പുലർത്തുക, വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ ലഭ്യമാക്കുക, ഓൺലൈൻ ക്ലാസുകളിലെ പോരായ്മകൾ പരിഹരിയ്ക്കുക, കോളേജിയേറ്റിനുള്ള പി.ജി വെയ്റ്റേജ് ഒഴിവാക്കിയ സർക്കാർ നടപടി പിൻവലിക്കുക,കൊറോണാ കാലയളവിൽ നടത്തപ്പെടുന്ന യൂണിവേഴ്സിറ്റി പരീക്ഷകൾ റദ്ദ് ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തിയ സമരം DCC ജനറൽ സെക്രട്ടറി ശ്രീമതി സുഷമ ശിവദാസ് ഉത്ഘാടനം നടത്തി. കെ.എസ്.യു കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് ബിബിൻ സ്കറിയ യുടെ അധ്യക്ഷതയിൽ നടന്ന ധർണയിൽ KSU ജനറൽ സെക്രട്ടറി വസന്ത് തെങ്ങുംപള്ളി മുഖ്യപ്രഭാഷണം നടത്തി.ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ജോ തോമസ്, കറുകച്ചൽ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് റോബിൻ വെള്ളാപ്പള്ളി,
കങ്ങഴ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഷെറിൻ സലീം, കുര്യാക്കോസ് മാത്യു, മാത്യു ജോൺ, പാറത്തോട് KSU മണ്ഡലം പ്രസിഡന്റ്‌ തോമസുകുട്ടി, അഖിൽ പാലൂർ, ബിനിൽ,എബിൻ, ആൽബിൻ, റോഷിൻ എന്നിവർ ആശംസകൾ അറിയിച്ചു…

Related Articles

Back to top button