KeralaLatest

സര്‍ക്കാര്‍ ഓഫീസുകളില്‍ ശനിയാഴ്ചകളിലുള്ള അവധി ഒഴിവാക്കാന്‍ സാധ്യത

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ ശനിയാഴ്ചകളിലുളള അവധി അവസാനിപ്പിക്കണമെന്നും 22 മുതല്‍ എല്ലാ ഉദ്യോഗസ്ഥരും ഹാജരായി ഓഫീസുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചുതുടങ്ങണമെന്നും പൊതുഭരണവകുപ്പ് ശുപാര്‍ശചെയ്തു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ച്ചേരുന്ന കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ അവലോകനയോഗത്തില്‍ ഇക്കാര്യത്തെക്കുറിച്ച്‌ തീരുമാനമെടുക്കും.

അണ്‍ലോക്ക് നാലാം ഘട്ടത്തിന്റെ ഭാഗമായി ഏതാണ്ട് എല്ലാ മേഖലകളും തുറക്കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ഇനിയും നിയന്ത്രിക്കേണ്ടതില്ലെന്നാണ് പൊതുഭരണവകുപ്പിന്റെ നിലപാട്. ഇപ്പോള്‍ അവശ്യസേവനവിഭാഗത്തിലൊഴികെ പകുതിപ്പേരാണ് ഹാജരാകുന്നത്. അതേസമയം ജില്ലവിട്ട് ദൂരയാത്ര ചെയ്ത് ജോലിചെയ്യേണ്ടിവരുന്നവര്‍ക്ക് ഇളവുതുടരാന്‍ സാധ്യതയുണ്ട്. അവര്‍ അതത് ജില്ലാ കളക്ടര്‍മാര്‍ക്കു മുന്നില്‍ റിപ്പോര്‍ട്ടുചെയ്ത് അവിടങ്ങളില്‍ ജോലിചെയ്യണമെന്നാണ് നിര്‍ദേശം.

Related Articles

Back to top button