IndiaLatest

ആകാശത്തു നിന്നും ലോഹപ്പന്തുകള്‍ വീണു

“Manju”

ഗുജറാത്ത്: ആകാശത്തുനിന്നും ലോഹപ്പന്തുകള്‍ ഭൂമില്‍ പതിച്ചു. ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയിലെ സൈല ഗ്രാമത്തിലെ നിവാസികളാണ് ആകാശത്ത് നിന്ന് ലോഹപ്പന്തുകള്‍ വീണതായി കണ്ടെത്തിയത്. ലോഹശകലങ്ങള്‍ വയലുകളില്‍ ചിതറിക്കിടക്കുന്നതായും ​ഗ്രാമവാസികള്‍ കണ്ടെത്തി. ഇതോടെ പരിഭ്രാന്തരായ നാട്ടുകാര്‍ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു.

സംഭവം എന്താണെന്ന് കണ്ടെത്താന്‍ ഫിസിക്കല്‍ റിസര്‍ച്ച്‌ ലബോറട്ടറി പരിശോധന നടത്തുകയാണ്. ലാബിന്റെ പ്രാഥമിക അന്വേഷണമനുസരിച്ച്‌, വിചിത്രമായ ഈ ലോഹപ്പന്തുകള്‍ ഒരു കൃത്രിമോപഗ്രഹത്തില്‍ നിന്നുള്ള അവശിഷ്ടങ്ങളാണെന്നാണ് നിഗമനം.

Related Articles

Back to top button