KeralaLatest

സൗഹൃദക്കൂട്ടായ്മയുടെ ക്ഷണപത്രിക സമര്‍പ്പിച്ചു.

“Manju”

 

പോത്തൻകോട് : നവപൂജിതം 96 ആഘോഷപരിപാടികളുടെ ഭാഗമായി ഓഗസ്റ്റ് 31 ന് തിരുവനന്തപുരം സിറ്റി ഏരിയയില്‍ നടക്കുന്ന സൗഹൃദക്കൂട്ടായ്മയുടെ ക്ഷണപത്രിക ഗുരുവിന് സമര്‍പ്പിച്ചു. രാവിലെ 11.30 ന് ആശ്രമം സെന്‍ട്രല്‍ ഓഫീസ് പ്രതിനിധികള്‍ സ്വാമി വിശ്വബോധ ജ്ഞാനതപസ്വി, സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി, സ്വാമി ജ്ഞാനദത്തൻ ജ്ഞാനതപസ്വി എന്നിവരുടെ നേതൃത്വത്തില്‍ ക്ഷണപത്രിക സമര്‍പ്പിച്ചു.

നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ 96-ാം ജന്മദിനപൂജിതത്തിന്റെ ഭാഗമായി ഓഗസ്റ്റ് 25 മുതല്‍ ആശ്രമം ബ്രാഞ്ചുകളിലും സെന്‍ട്രല്‍ ഓഫീസിലുമായി വിവിധ കര്‍മ്മപരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. 28 ന് ഗുരുവിന്റെ ജന്മഗൃഹമായ ചന്ദിരൂരില്‍ ജന്മദിനപൂജിത സമര്‍പ്പണം ആഘോഷ സമ്മേളനവും 29 ന് തിരുവനന്തപുരം റൂറല്‍ ഏരിയയുടെ സൗഹൃദസംഗമവും സെപ്തംബര്‍ 1 ന് നവപൂജിതം സമ്മേളനം തിരുവനന്തപുരം ആശ്രമത്തിലും നടക്കും. 26, 27, 29, 30 തീയതികളില്‍ ശാന്തിഗിരി ആശ്രമത്തില്‍ വിവിധ സമ്മേളനങ്ങളും സത്സംഗവും നടക്കും.

Related Articles

Back to top button