IndiaLatest

രാജ്യത്ത് 213 ഒ​മി​ക്രോ​ണ്‍ കേസുകള്‍

“Manju”

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് ഒ​മി​ക്രോ​ണ്‍ കേ​സു​ക​ള്‍ ഉയരുന്നു. ഇ​തു​വ​രെ 213 കേ​സു​കളാണ് റി​പ്പോ​ര്‍​ട്ട് ചെ​യ്തത്. ഇ​തി​ല്‍ ഭൂരിഭാഗവും സ്ഥിരീകരിച്ചത് ഡ​ല്‍​ഹി, മ​ഹാ​രാ​ഷ്ട്ര സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ്. കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം കോ​വി​ഡ് കേ​സു​ക​ളി​ല്‍ ഇ​ന്ന് 18 ശ​ത​മാ​നം വ​ര്‍​ദ്ധന​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. അതെ സമയം രാ​ജ്യ​ത്ത് 6,317 പു​തി​യ കോ​വി​ഡ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

ഡ​ല്‍​ഹി, മ​ഹാ​രാ​ഷ്ട്ര സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് പു​റ​മേ തെ​ലു​ങ്കാ​ന (20), ക​ര്‍​ണാ​ട​ക (19), രാ​ജ​സ്ഥാ​ന്‍ (18), കേ​ര​ളം (15), ഗു​ജ​റാ​ത്ത് (14), ഉ​ത്ത​ര്‍​പ്ര​ദേ​ശ് (​2), ആന്ധ്ര​പ്ര​ദേ​ശ് (​1) , ച​ണ്ഡി​ഗ​ഢ് (1), ത​മി​ഴ്നാ​ട് (1),  പ​ശ്ചി​മ​ബം​ഗാ​ള്‍ (1) എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും ഒ​മി​ക്രോ​ണ്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. അതെ സമയം ഒ​മിക്രോ​ണ്‍ ബാ​ധി​ത​രി​ല്‍ 77 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.

Related Articles

Back to top button