Latest

കനത്ത മഴ; ബദരീനാഥ് തീര്‍ത്ഥാടന പാതയില്‍ വീണ്ടും മണ്ണിടിഞ്ഞു

“Manju”

ചമോലി: കനത്ത മഴയില്‍ ബദരീനാഥ് തീര്‍ത്ഥാടന പാതയില്‍ വീണ്ടും മണ്ണിടിഞ്ഞു. മണ്ണിനോടൊപ്പം കൂറ്റന്‍ കല്ലുകളും റോഡിലേക്ക് പതിച്ചു. ബിറാഹി, പാഗല്‍നാല മേഖലയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. റോഡിലെ തടസങ്ങള്‍ നീക്കാന്‍ ശ്രമം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

നേരത്തെ മെയ് മാസത്തിലും എന്‍എച്ച്7 റോഡില്‍ പാറക്കല്ലുകള്‍ വീണ് ഗതാഗതം സ്തംഭിച്ചിരുന്നു. ലംബഗട്ട് പ്രദേശത്തെ കനത്ത മഴ ആയിരുന്നു കാരണം.

മെയ് 8 ന് ആരംഭിച്ച ബദരീനാഥ് തീര്‍ത്ഥയാത്രയില്‍ ദിവസവും 16,000 തീര്‍ത്ഥാടകരാണ് ദര്‍ശനത്തിന് എത്തുന്നത്.അളകനന്ദ നദീത്തീരത്ത് സ്ഥിതി ചെയ്യുന്ന വിഷ്ണു ക്ഷേത്രമാണ് ബദരീനാഥ് ക്ഷേത്രം. ബദ്രി- കേദര്‍ ക്ഷേത്ര കമ്മിറ്റിയുടെ ജൂണ്‍ 18 ലെ കണക്കുകള്‍ പ്രകാരം ഏഴു കോടിയിലധികം തീര്‍ത്ഥാടകര്‍ സന്ദര്‍ശനത്തിന് എത്തിയതായി അറിയിച്ചു. ചാര്‍ധാമം തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ആറു മാസ കാലത്തേയ്‌ക്കാണ് ദര്‍ശനം അനുവദിക്കുന്നത്. യമുനോത്രി, ഗംഗോത്രി, കേദാര്‍നാഥ് , ബദരീനാഥ് എന്നീ നാലു പുണ്യപുരാതന ക്ഷേത്രദര്‍ശനമാണ് ചാര്‍ധാമം യാത്ര.

Related Articles

Back to top button