KeralaLatestUncategorized

ഓ​ര്‍​ഡി​ന​റി ബ​സു​ക​ളു​ടെ സ​ഞ്ചാ​ര​ദൂ​രത്തില്‍ നിയന്ത്രണം

“Manju”

ശ്രീജ.എസ്

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്തെ ദേ​ശ​സാ​ത്​​കൃ​ത റൂ​ട്ടു​ക​ളി​ല്‍ സ്വ​കാ​ര്യ ലി​മി​റ്റ​ഡ്​ സ്​​റ്റോ​പ് ഓ​ര്‍​ഡി​ന​റി ബ​സു​ക​ളു​ടെ സ​ഞ്ചാ​ര​ദൂ​രത്തില്‍ നിയന്ത്രണവുമായി സര്‍ക്കാര്‍. 140 കി​ലോ​മീ​റ്റ​ര്‍ ആ​യി പ​രി​മി​ത​പ്പെ​ടു​ത്തിയാണ് സ​ര്‍​ക്കാ​ര്‍ ക​ര​ട്​ വി​ജ്ഞാ​പ​ന​മ​റി​ക്കിയത്. മുന്‍ സ​ര്‍​ക്കാ​റിന്റെ കാ​ല​ത്ത്​ പ​രി​ധി​യി​ല്ലാ​തെ സര്‍വീസിന് അ​നു​മ​തി​യു​ണ്ടാ​യി​രു​ന്ന നി​യ​മ​ഭേ​ദ​ഗ​തി തി​രു​ത്തി​യാ​ണ്​ പു​തി​യ സ്​​കീം ത​യാ​റാ​ക്കി​യ​ത്.

ഇ​തോ​ടെ സംസ്ഥാനത്ത് 31 ദേ​ശ​സാ​ത്​​കൃ​ത റൂ​ട്ടു​ക​ളി​ലെ 241 സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്ക് 140 കി​ലോ​മീ​റ്റ​റാ​യി യാ​ത്ര ചു​രു​ങ്ങും. കെ.​എ​സ്.​ആ​ര്‍.​ടി.​സി​ക്ക്​ ഇ​ത്​ അ​നു​കൂ​ല​മാ​വു​ക​യും ചെ​യ്യും. 31 റൂ​ട്ടു​ക​ളി​ലും അ​ത​ത്​ ആ​ര്‍.​ടി.​ഒ​ക​ള്‍ നി​ശ്ച​യി​ച്ച സ്​​​റ്റോ​പ്പു​ക​ളി​ലെ​ല്ലാം നി​ര്‍​ത്ത​ണ​മെ​ന്ന വ്യ​വ​സ്ഥ​യും ക​ര​ടി​ല്‍ വ്യക്തമാക്കി. ആ​ക്ഷേ​പ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും സ്വീ​ക​രി​ച്ച്‌ ഒ​രു​ മാ​സ​ത്തി​നു​ള്ളി​ല്‍ ‌​ അ​ന്തി​മ​വി​ജ്ഞാ​പ​നം പു​റപ്പെടു​വി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്​ സംസ്ഥാന ഗ​താ​ഗ​ത​വ​കു​പ്പ്.

Related Articles

Back to top button