IndiaKeralaLatest

മഹാരാഷ്​ട്രയില്‍ 24 മണിക്കൂറിനകം 364 പൊലീസുകാര്‍ക്ക്​ കോവിഡ്​

“Manju”

സിന്ധുമോള്‍. ആര്‍
മുംബൈ: മഹാരാഷ്​ട്രയില്‍ 24 മണിക്കൂറിനകം 364 പൊലീസുകാര്‍ക്ക്​ കോവിഡ്​ സ്ഥിരീകരിക്കുകയും നാല്​ ഉദ്യോഗസ്ഥര്‍ മരണപ്പെടുകയും ചെയ്​തു. രാജ്യത്ത്​ ഏറ്റവും കൂടുതല്‍ കോവിഡ്​ രോഗികളുള്ള മഹാരാഷ്​ട്രയില്‍ ബുധനാഴ്​ച 20,367 പേര്‍ക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതോടെ സംസ്ഥാനത്തെ കോവിഡ്​ രോഗികളുടെ എണ്ണം 11.21 ലക്ഷമായി. കഴിഞ്ഞ ദിവസം ​474 പേര്‍ കൂടി മരിച്ചതോടെ മഹാരാഷ്​ട്രയിലെ കോവിഡ്​ മരണം 30,883 ആയി. 474 മരണത്തില്‍ 50 എണ്ണവും റിപ്പോര്‍ട്ട്​ ചെയ്​തത്​ മുംബൈയിലാണ്​. പൂനെയില്‍ 49 ഉം നാഗ്​പൂരില്‍ 39 പേരും മരിച്ചു. ദേശീയ നിരക്കിനേക്കാള്‍ കോവിഡ്​ മരണനിരക്കുള്ളതും മഹാരാഷ്​ട്രയിലാണ്​. 2.75 ശതമാനമാണ്​ ഇവിടുത്തെ കോവിഡ്​ മരണനിരക്ക്​. അതേസമയം, മഹാരാഷ്​ട്രയില്‍ കോവിഡ്​ രോഗമുക്തി നിരക്ക്​ വര്‍ധിച്ചിട്ടുണ്ട്​. വ്യാഴാഴ്​ച പുറത്തുവിട്ട റിപ്പോര്‍ട്ട്​ പ്രകാരം 70.71 ശതമാനമാണ്​ രോഗമുക്തിനിരക്ക്​

Related Articles

Back to top button