IndiaKeralaLatestThiruvananthapuram

ഡല്‍ഹി കലാപം: അന്വേഷണത്തില്‍ ഗൂഢാലോചന; രാഷ്ട്രപതിക്ക് പരാതിയുമായി പ്രതിപക്ഷ നേതാക്കള്‍

“Manju”

സിന്ധുമോള്‍ ആര്‍​
ഡല്‍ഹി: മുഖ്യ പ്രതിപക്ഷ നേതാക്കളെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന ഡല്‍ഹി കലാപം അന്വേഷിച്ച്‌ പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെതിരെ രാഷ്‌ട്രപതിയ്‌ക്ക് നിവേദനം നല്‍കി പ്രതിപക്ഷ നേതാക്കള്‍. ഡല്‍ഹി കലാപത്തെ കുറിച്ച്‌ അന്വേഷിക്കുന്ന പൊലീസ് അന്വേഷണത്തെയും അവരുടെ കണ്ടെത്തലുകളെയും കുറിച്ചുള‌ള ആശങ്ക നേതാക്കള്‍ രാഷ്‌ട്രപതിയെ അറിയിച്ചു. കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍, സിപിഎം നേതാവ് സീതാറാം യച്ചൂരി, സിപിഐ നേതാവ് ഡി. രാജ,ആര്‍.ജെ.ഡി നേതാവ് മനോജ് ഝാ,ഡി.എം.കെ എം.പി കനിമൊഴി എന്നിവരാണ് രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ കണ്ട് നിവേദനം നല്‍കിയത്.

ഡല്‍ഹി കലാപം നടന്നത് സി.എ.എ പ്രതിഷേധങ്ങള്‍ക്കിടയിലാണ്. രാഷ്‌ട്രീയ പ്രവര്‍ത്തകര്‍, ആക്‌ടിവി‌സ്‌റ്റുകള്‍, സാമ്പത്തിക വിദഗ്ധര്‍,വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ എന്നിങ്ങനെ നിരവധി തരം ആളുകള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. അതിനാല്‍ ശരിയായ നീതിയുക്തമായ അന്വേഷണം നടത്തണമെന്ന് ഡി.എം.കെ നേതാവ് കനിമൊഴി പറഞ്ഞു.

Related Articles

Back to top button