Sports

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഐസിസി ഏകദിന റാങ്കിങ് പട്ടികയിൽ ഒന്നാം സ്ഥാനം

“Manju”

ശ്രീജ.എസ്

ഐസിസിയുടെ ഏറ്റവും പുതിയ ഏകദിന റാങ്കിങ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. വൈസ് ക്യാപ്റ്റനും ഇന്ത്യന്‍ ഓപണറുമായി രോഹിത് ശര്‍മ രണ്ടാം സ്ഥാനവും നിലനിര്‍ത്തിയിട്ടുണ്ട്.

നിലവില്‍ കോഹ്‌ലിക്ക് 871 പോയിന്റുകളും രോഹിതിന് 855 പോയിന്റുമാണ് ഉള്ളത്. അതിനിടെ കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയക്കെതിരെ സെഞ്ച്വറി നേടിയ ഇംഗ്ലണ്ട് താരം ജോണി ബെയര്‍സ്‌റ്റോ ആദ്യ പത്തില്‍ ഇടം പിടിച്ചു.

ന്യൂസിലന്‍ഡ് താരം ട്രെന്‍ഡ് ബോള്‍ട്ടാണ് ബൗളിങ് പട്ടികയില്‍ ഒന്നാമതുള്ളത്. ഇന്ത്യയുടെ ജസ്പ്രിത് ബുമ്‌റ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു.

Related Articles

Back to top button