InternationalLatest

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ഇന്ന് തുടക്കം

“Manju”

ശ്രീജ.എസ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിമൂന്നാം പതിപ്പിന് ഇന്ന് തുടക്കം. കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്‌സ് അപ്പായ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ആദ്യ മത്സരം. യു.എ.ഇയിലെ അബുദാബിയിലെ ഷെയ്ഖ് സയ്ദ് സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരങ്ങള്‍ നടക്കുക.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും മികച്ച രണ്ടു ടീമുകള്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടുമ്പോള്‍ പോരാട്ടം പൊടിപാറുമെന്ന് ഉറപ്പാണ്. യു.എ.ഇയില്‍ എത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിലെ 13 പേര്‍ക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതും കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി. എന്നാല്‍ സ്ഥിതി നിയന്ത്രണവിധേയമായതോടെ ബി.സി.സി.ഐ നേരത്തെ തീരുമാനിച്ച പ്രകാരം ടൂര്‍ണമെന്റ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

ചെന്നൈ സൂപ്പര്‍ കിങ്‌സ് നിരയില്‍ പരിചയ സമ്പന്നരായ സുരേഷ് റെയ്നയുടെയും ഹര്‍ഭജന്‍ സിംഗിന്റെയും അഭാവം അവര്‍ക്ക് കടുത്ത വെല്ലുവിളിയാണ്. എന്നാല്‍ ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ ലസിത് മലിംഗയുടെ അഭാവത്തിലാണ് മുംബൈ ഇന്ത്യന്‍സ് ഇറങ്ങുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ ഒരു റണ്‍സിന് തോല്‍പിച്ചാണ് മുംബൈ ഇന്ത്യന്‍സ് കിരീടം നേടിയത്

Related Articles

Back to top button