KeralaLatest

ജാതിക്കോളം പൂരിപ്പിക്കുന്നതിലെ പിഴവ് മൂലം പ്ലസ്‍ വണ്‍ പ്രവേശനം നിരസിച്ചു

“Manju”

ശ്രീജ.എസ്

ജാതി വിഭാഗം പൂരിപ്പിക്കുന്നതിലെ പിഴവ് മൂലം സംസ്ഥാനത്ത് നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനമില്ല. ഇത്തവണ പ്രവേശന നടപടികള്‍ സമ്പര്‍ണ്ണമായി ഓണ്‍ലൈനാക്കിയതും വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ ലഭിക്കാതിരുന്നതുമാണ് പ്രശ്നമായത്. ജാതിവിഭാഗവും ജാതിയും പൂരിപ്പിക്കുന്നതിലെ പിഴവ് മൂലമാണ് മിക്ക അപേക്ഷകളും തള്ളിയത്.

15 ഓളം ജാതി മത വിഭാഗങ്ങളായാണ് അപേക്ഷ തരംതിരിച്ചത്. ഈ തരം തിരിവിനെക്കുറിച്ച്‌ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കോ കുടുംബങ്ങള്‍ക്കോ കൃത്യമായ അറിവുണ്ടായിരുന്നില്ല. അതോടെ അപേക്ഷ നിരസിക്കപ്പെടുകയാണുണ്ടായത്.

അപേക്ഷയില്‍ തിരുത്തല്‍ വരുത്താന്‍ ആദ്യഘട്ടത്തിലും ട്രയല്‍ അലോട്ട്‍മെന്‍റിന് ശേഷവും സമയം നല്‍കിയിരുന്നു എന്നാണ് ഹയര്‍സെക്കണ്ടറി വകുപ്പിന്റെ വിശദീകരണം. എന്നാല്‍ കൂടുതല്‍ കാറ്റഗറികള്‍ ഉള്‍പ്പെടുത്തിയതാണ് പ്രശ്നമുണ്ടാക്കിയതെന്ന് അവര്‍ സമ്മതിക്കുന്നു. സോഫ്റ്റ് വെയറില്‍ ജാതി കോളം മാത്രം ഉള്‍പ്പെടുത്തി മറ്റു വിവരങ്ങള്‍ സ്വമേധയാ ജനറേറ്റ് ചെയ്തിരുന്നുവെങ്കില്‍ പ്രശ്നം ഉണ്ടാകില്ലായിരുന്നു.

Related Articles

Back to top button