IndiaKeralaLatest

സ്വര്‍ണക്കടത്ത്: എം ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ വിശദാംശങ്ങള്‍ പുറത്ത്

“Manju”

സിന്ധുമോള്‍ ആര്‍​
കൊച്ചി: ഇന്നലെ ഒന്‍പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് എം ശിവശങ്കറിനെ എന്‍ഐഎ സംഘം വിട്ടയച്ചത്. എം ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ വിശദാംശങ്ങള്‍ പുറത്ത്. ശിവശങ്കരന്‍ ലൈഫ് മിഷനിലെ കമ്മീഷന്‍ ഇടപാട് അറിഞ്ഞിരുന്നോവെന്നും, കളളക്കടത്തുമായി സ്വപ്നയുടെയും ശിവശങ്കരന്‍റെയും കൂടിക്കാഴ്ചകള്‍ക്ക് ബന്ധമുണ്ടോയെന്നുമാണ് ഇന്നലെ എന്‍ഐഎ വ്യക്തത തേടിയത്. ലൈഫ് മിഷനിലെ കമ്മീഷന്‍ ഇടപാട് അറിഞ്ഞിരുന്നില്ലെന്നാണ് ശിവശങ്കരന്റെ മൊഴി. കൂടാതെ ഇതില്‍ ഒരു കോടി കമ്മീഷന്‍ കിട്ടിയത് ശിവശങ്കറിനോട് പറഞ്ഞിട്ടില്ലെന്നാണ് സ്വപ്നയും അറിയിച്ചത്.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനൊപ്പം ഇരുത്തിയാണ് ശിവശങ്കറിനെ ചോദ്യം ചെയ്തതെന്ന വിവരം പുറത്തു വന്നിരുന്നു. ഇത് മൂന്നാം തവണയാണ് എന്‍ഐഎ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. സ്വപ്ന സുരേഷും മറ്റു കൂട്ടുപ്രതികളും നശിപ്പിച്ചു കളഞ്ഞ ഡിജിറ്റല്‍ തെളിവുകള്‍ എന്‍ഐഎ വീണ്ടെടുത്തിരുന്നു. ഇവയില്‍ വ്യക്തത വരുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ചോദ്യംചെയ്യല്‍. നേരത്തേ രണ്ട് തവണ എന്‍ഐഎ ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു.
രണ്ടാംഘട്ട ചോദ്യം ചെയ്യല്‍ എട്ട് മണിക്കൂറോളമാണ് നീണ്ടത്. ശിവശങ്കറിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടകളും ഇതില്‍ നിന്ന് അയച്ച സന്ദേശങ്ങളും അന്വേഷണ സംഘം വിശദമായി പരിശോധിച്ചിരുന്നു. അന്വേഷണ സംഘം ആവശ്യപ്പെട്ടതനുസരിച്ച്‌ രാവിലെ 11 മണിക്കാണ് ശിവശങ്കര്‍ എന്‍ഐഎയുടെ കടവന്ത്ര ഗിരിനഗറിലുള്ള ഓഫിസിലെത്തിയത്. തൊട്ടു പിന്നാലെ സ്വപ്ന സുരേഷിനെയും അന്വേഷണ സംഘം ചോദ്യം ചെയ്യലിനായി ഓഫിസിലെത്തിക്കുകയായിരുന്നു.

Related Articles

Back to top button