IndiaLatest

മഹാരാഷ്ട്രയിൽ 8348 രോഗികൾ കൂടി

“Manju”

മുംബൈ, ചെന്നൈ, ബെംഗളൂരു• കോവിഡ് വ്യാപനം തീവ്രമായി തുടരുന്ന മഹാരാഷ്ട്രയിൽ ആകെ രോഗികൾ 3,00,937. ഇന്നലെ 144 പേർ കൂടി മരിച്ചതോടെ ആകെ മരണം 11,596. സംസ്ഥാനത്തെ ജയിലുകളിൽ 642 തടവുകാർക്കും 206 ജയിൽ ഉദ്യോഗസ്ഥർക്കും രോഗം ബാധിച്ചു. മുംബൈയില്‍ രോഗികളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ഇന്നലെ 1,199 പേർക്കാണ് നഗരത്തിൽ രോഗം സ്ഥിരീകരിച്ചത്.

ചെന്നൈയിൽ രോഗ വ്യാപനം കുറഞ്ഞെങ്കിലും തമിഴ്നാട്ടിലെ മറ്റു ജില്ലകളിൽ കുത്തനെ കൂടി കോവിഡ്. 4807 പേർക്കു രോഗം കണ്ടെത്തി. 88 പേർ മരിച്ചു. രണ്ടും ഒറ്റ ദിവസത്തെ റെക്കോർഡ്. ആകെ രോഗികൾ 1,65,714. ആകെ മരണം 2403. ചെ. ഡിഎംകെ എംഎൽഎ വി.ഗണേഷനു രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്തു കോവിഡ് ബാധിച്ച എംഎൽഎമാരുടെ എണ്ണം 13. രോഗം ബാധിച്ച 4 മന്ത്രിമാരിൽ 2 പേർ ആശുപത്രി വിട്ടു.

4537 പേർക്കു കൂടി രോഗം സ്ഥിരീകരിച്ച കർണാടകയിൽ ഇന്നലെ മരിച്ചത് 93 പേർ. ആകെ രോഗികൾ 59,652. ഒറ്റദിവസം ഇത്രയധികം രോഗികൾ ഇതാദ്യം. ആകെ മരണം 1240. ബെംഗളൂരുവിൽ 2125 രോഗികൾ കൂടി. നൂറിലേറെ സിനിമകളിൽ അഭിനയിച്ച മുതിർന്ന കന്നഡ സിനിമാ, നാടക നടൻ ഹുളിവന ഗംഗാധരയ്യ(70) കോവിഡ് ബാധിച്ചു മരിച്ചു.

Related Articles

Back to top button