KeralaLatest

ഹ​സ​നെ ക​ണ്‍​വീ​ന​ര്‍ സ്ഥാ​ന​ത്തു​നി​ന്നും നീ​ക്ക​ണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹൈ​ക്ക​മാ​ന്‍​ഡി​ന് കത്ത്‌

“Manju”

ഹ സ നെ ക ണ്‍ വീ ന ര്‍ സ്ഥാ ന ത്തു നി ന്നും നീ ക്ക ണം; ഹൈ ക്ക മാ ന്‍ ഡി ന്  എം പി- എം എ ല്‍ എ മാ രു ടെ ക ത്ത് - Janayugom Online

ശ്രീജ.എസ്

യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ സ്ഥാ​ന​ത്ത് നി​ന്നും എം എം ഹ​സ​നെ നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​വുമായി കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​രും എം​പി​മാ​രും. ഈ ആവശ്യമുന്നയിച്ചു ഇവര്‍ ഹൈ​ക്ക​മാ​ന്‍​ഡി​ന് ക​ത്ത് ന​ല്‍​കി. കഴിഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പിലെ കോണ്‍ഗ്രസിന്റെ ദയനീയ തോ​ല്‍​വി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ​രാ​തി. കെ​പി​സി​സി ഭാരവാഹിക​ളും ഹ​സ​നെ മാറ്റണമെന്നാവ​ശ്യ​പ്പെ​ട്ട് ഹൈ​ക്ക​മാ​ന്‍​ഡി​നെ സ​മീ​പി​ച്ചി​ട്ടു​ണ്ട്.

മാ​ധ്യ​മ​ങ്ങ​ളു​ടെ അകമ്പടിയോടെ വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി നേതാക്കളെ ക​ണ്ട​ത്, കെ​പി​സി​സി നേ​തൃ​ത്വ​ത്തെ പോ​ലും പ​ര​സ്യ​മാ​യി എതിര്‍ത്തത്, പാ​ര്‍​ട്ടി​യോ​ട് ആ​ലോ​ചി​ക്കാ​തെ നില​പാ​ടു​ക​ള്‍ പ​ര​സ്യ​പ്പെ​ടു​ത്തിയത് ഇതെല്ലാം തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തിരിച്ചടിയാ​യി എന്ന് നേ​താ​ക്ക​ള്‍ ഉന്നയിച്ചു. ഹ​സ​നു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​ത് യു​ഡി​എ​ഫിന്റെ കെ​ട്ടു​റ​പ്പി​നെ ബാ​ധി​ക്കുമെന്നും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക​ന​ത്ത തി​രി​ച്ച​ടി നേരിടാന്‍ ഇത് കാ​ര​ണ​മാ​കു​മെ​ന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

Related Articles

Back to top button