KeralaLatestThiruvananthapuram

സംസ്ഥാന എഞ്ചിനീയറിം​ഗ് പ്രവേശന പരീക്ഷഫലം ഇന്ന് പ്രസിദ്ധീകരിക്കും

“Manju”

സിന്ധുമോള്‍ ആര്‍​
തിരുവനന്തപുരം: കേരള എഞ്ചിനീയറിം​ഗ്, ഫാര്‍മസി പ്രവേശന പരീക്ഷ ഫലം ഇന്ന് രാവിലെ 11ന് പ്രസിദ്ധീകരിക്കും. സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ ആണ് ഫലപ്രഖ്യാപനം നടത്തുക. ജൂലൈ 16 നാണ് പ്രവേശന പരീക്ഷ നടത്തിയത്. പ്രവേശന പരീക്ഷയിലെ സ്കോര്‍ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.
എഞ്ചിനീയറിം​ഗ് പരീക്ഷ എഴുതിയ 71742 പേരില്‍ 56599 പേരാണ് യോഗ്യത നേടിയത്. പ്ലസ്‌ ടു/ തത്തുല്യ പരീക്ഷയില്‍ ഫിസിക്സ്‌, കെമിസ്ട്രി, മാത്‍സ് എന്നിവയില്‍ ലഭിച്ച സ്കോറും പ്രവേശന പരീക്ഷയില്‍ ലഭിച്ച സ്കോറും തുല്യമായി പരിഗണിച്ചാണ് റാങ്ക് പട്ടിക തയാറാക്കുന്നത്.

Related Articles

Back to top button