KeralaLatest

പാമ്പിന്റെ കടിയേറ്റ് സിംഹം ചത്തു ; പോസ്റ്റ്‌മോര്‍ട്ടം ചെയ്യും

“Manju”

ഭുവനേശ്വര്‍ : ഒഡിഷയിലെ നന്ദന്‍കനന്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ പാമ്ബുകടിയേറ്റ് പെണ്‍സിംഹം ചത്തു. വെള്ളിയാഴ്‌ച (മെയ് 27) എട്ടടി വീരന്‍ (ശംഖുവരയന്‍) എന്ന വിഷപ്പാമ്ബിന്‍റെ കടിയേറ്റ ഗംഗ എന്ന സിംഹമാണ് ചികിത്സയിലിരിക്കെ ശനിയാഴ്‌ച (മെയ് 28) ചത്തതെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു.
സിംഹത്തെ പാര്‍പ്പിച്ചിരുന്ന 29 (ബി) എന്ന ചുറ്റുമതിലിനുള്ളില്‍ നിന്ന് എട്ടടി വീരനെ മൃഗശാല ജീവനക്കാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാമ്ബ് കടിയേറ്റെന്ന നിഗമനത്തിലെത്തിയത്. പാമ്ബിനെ കണ്ടെത്തിയത് സിംഹത്തെ പാര്‍പ്പിച്ചിരുന്ന ചുറ്റുമതിലിനുള്ളില്‍ സിംഹത്തിന്‍റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണത്തിന്‍റെ യഥാര്‍ഥ കാരണം സംബന്ധിച്ച്‌ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്ന് അധികൃതര്‍ പറഞ്ഞു.

Related Articles

Back to top button