IndiaLatest

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 60 ലക്ഷത്തിലേക്ക്

“Manju”

ശ്രീജ.എസ്

ഡല്‍ഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം അറുപത് ലക്ഷത്തിലേക്കടുക്കുകയാണ്. 24 മണിക്കൂറിനിടെ 88,600 പേര്‍ക്ക് പുതിയതായി രോഗം ബാധിക്കുകയും 1,124 പേര്‍ മരിക്കുകയും ചെയ്തു. രാജ്യത്ത് ആകെ രോഗബാധിതര്‍ 59,92,533 ആയി ഉയര്‍ന്നു. 94,503 പേരാണ് ഇതുവരെ രോഗബാധിതരായി മരിച്ചത്.

മഹാരാഷ്ട്രയാണ് പ്രതിദിന രോഗബാധയില്‍ മുന്നില്‍. ഇന്നലെ 20,419 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം ബാധിച്ചത്. കര്‍ണാടകത്തില്‍ 8,811 പേര്‍ക്കും ആന്ധ്രാ പ്രദേശില്‍ 7293 പേര്‍ക്കും കേരളം 7006 പേര്‍ക്കും ഇന്നലെ രോഗം ബാധിച്ചു.

Related Articles

Back to top button